Cover StoryKeralaNews

മസാല ബോണ്ട്: മുഖ്യമന്ത്രി വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പരസ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

മസാല ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സംഘത്തെ കാണിച്ച്‌ ബോധ്യപ്പെടുത്താന്‍ തയാറാകണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close