Cover StoryNationalNews

തുലാഭാരം പൊട്ടി വീഴുന്നത് കേട്ടറിവില്ല; ഇതിനെതിരെ അന്വേഷണം വേണമെന്ന് ശശി തരൂര്‍

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ശശി തരൂര്‍. തുലാഭാരത്തട്ട് പൊട്ടിവീഴുന്നത് താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്ന് അദേഹം പറഞ്ഞു.
തരൂരിനു പരുക്കേറ്റ സംഭവത്തില്‍ പൊലീസ് ക്ഷേത്രജീവനക്കാരുടെ മൊഴി എടുത്തു. ത്രാസ് പൊട്ടിവീണതില്‍ അട്ടിമറിയോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂർ പൊലീസിനു പരാതി നല്‍കിയിരുന്നു.പേരൂര്‍ക്കട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പതിനൊന്നു മണിയോടെയാണ് ശശിതരൂര്‍ തമ്ബാനൂരിലെ ഗാന്ധാരിയമ്മന്‍ കോവില്‍ തുലാഭാര വഴിപാടിനായി എത്തിയത്. വഴിപാടിനായി ത്രാസിലിരിക്കുമ്ബോള്‍ ത്രാസിന്റ മുകളിലത്തെ കൊളുത്ത് ഇളകി തരൂരിന്റ തലയില്‍ വീഴുകയായിരുന്നു. നിര്‍ദ്ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്നാണ് ക്ഷേത്രം സെക്രട്ടറി ആര്‍.പി.നായര്‍ പറഞ്ഞത്.

പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള്‍ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്നു ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close