Cover StoryFrom the EditorNationalNews

പാട്ട് പാടി പുലിവാൽ പിടിച്ച് ബിജെപി എംഎൽഎ

ഇന്ത്യന്‍ സൈന്യത്തിനുള്ള ആദരമെന്ന പേരില്‍ സ്വന്തമായി ഈണമിട്ട് ആലപിച്ച് ഗാനം പുറത്തിറക്കിയ ബിജെപി എംഎല്‍എ വിവാദത്തില്‍. തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ താക്കൂര്‍ രാജ സിംഗ് ലോധയാണ് പാട്ട് പാടി വിവാദത്തിലായിരിക്കുന്നത്. തെലങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് താക്കൂര്‍ രാജ സിംഗ്.

രാമ നവമി പ്രമാണിച്ച് പുറത്തിറക്കാനിരുന്ന പാട്ടിന്റെ കുറച്ച് ഭാഗം എംഎല്‍എ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഗാനം തങ്ങളുടെ പാട്ട് കോപ്പിയടിച്ചതാണെന്ന അവകാശവാദവുമായി പാകിസ്താന്‍ സൈന്യം രംഗത്തെത്തുകയായിരുന്നു. പാക് സൈന്യം മാര്‍ച്ച് 23ന് പാകിസ്താന്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഗാനത്തിന്റെ തനിപ്പകര്‍പ്പാണ് ഗാനമെന്ന് പാക് സൈനിക വക്താവ് വ്യക്തമാക്കി. എംഎല്‍എയുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് യഥാര്‍ത്ഥ ഗാനവും പങ്കുവെച്ചിട്ടുണ്ട്. സഫീര്‍ അലി ബാഗയാണ് ഗാനം രചിച്ചിരിക്കുന്നത്. സിന്ദാബാദ് പാകിസ്ഥാന്‍ എന്ന ഗാനം രാജാ സിംഗ് സിന്ദാബാദ് ഹിന്ദുസ്ഥാന്‍ എന്ന് മാറ്റിയെഴുതുക മാത്രമാണ് ചെയ്തതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പാട്ട് കോപ്പിടയിച്ചതല്ലെന്നും തന്റെ പാട്ട് പാകിസ്താന്‍ വാര്‍ത്തയാക്കിയതില്‍ സന്തോഷമുണ്ടെന്നും എംഎല്‍എ ട്വീറ്റ് ചെയ്തു. ഒരു ഭീകരരാഷ്ട്രത്തില്‍ ഗായകരുണ്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close