Cover StoryFrom the EditorNationalNews

3-4 എന്ന ഫോർമുലയ്ക്ക് തയ്യാർ,പന്ത് ആംആദ്മിക്ക് വിട്ടുകൊടുത്ത് കോൺഗ്രസ്

ഡൽഹിയിലെ സഖ്യം സംബന്ധിച്ച് തങ്ങളുടെ നിലപാട് കോൺഗ്രസ് വ്യക്തമാക്കിയതോടെ പന്ത് ഇനി ആംആദ്മിയുടെ കോർട്ടിലാണ്.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെയാണ് സഖ്യ ഫോർമുല പരസ്യമായി ട്വിറ്ററിൽ പങ്കുവെച്ചത്.”ഞങ്ങൾ നിലപാട് വ്യക്തമാക്കി ക‍ഴിഞ്ഞു.പന്ത് ഇനി അവരുടെ കോർട്ടിലാണ്.”മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു.നേരത്തെ എന്തുകൊണ്ട് 3-4 എന്ന ഫോർമുലയെന്ന് വിശദമാക്കി കോൺഗ്രസ് ഡൽഹി മുൻ അധ്യക്ഷൻ അജയ് മാക്കൻ ട്വീറ്റ് ചെയ്തിരുന്നു.

ഡൽഹിയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് നാടകീയമായി രാഹുൽ ഗാന്ധി 3-4 ഫോർമുല മുന്നോട്ടുവെച്ച് ട്വീറ്റ് ചെയ്തത്.ബിജെപിയെ പുറത്താക്കാൻ കോൺഗ്രസ് ആംആദ്മി പാർട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്നും രാഹിൽ ഗാന്ധി ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.

“കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിൽ ഡൽഹിയിൽ സഖ്യമെന്ന് പറഞ്ഞാൽ അത് ബിജെപിയുടെ സമ്പൂർണ പരാജയത്തിന് വ‍ഴിയൊരുക്കും.ഇത് ഉറപ്പാക്കാൻ ആംആദ്മി പാർട്ടിക്ക് 4 സീറ്റ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറാണ്.പക്ഷെ ശ്രീ കെജ്രിവാൾ വീണ്ടും യുടേൺ അടിച്ചു.ഞങ്ങളുടെ വാതിൽ തുറന്നു തന്നെയാണ് ഇരിക്കുന്നത്.എന്നാൽ സമയം പോകുകയാണ്.”രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close