Cover StoryNationalNews

സ്ത്രീകളുടെ മുസ്‌ലിം പള്ളി പ്രവേശനം: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി: നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കുമായി സ്ത്രീകള്‍ക്ക് എല്ലാ മുസ്‌ലിം പള്ളികളിലും പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ഹര്‍ജിയുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്ബതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് വിഭാഗങ്ങളുടെ പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കുമ്ബോള്‍ സുന്നി വിഭാഗങ്ങളുടെ പള്ളികളില്‍ വിലക്ക് തുടരുകയാണ്. ചില സുന്നി പള്ളികളോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥലമാണ് അനുവദിച്ചിട്ടുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലുള്ള വിലക്ക് മൗലികാവകാശ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പരാതിയുണ്ട്. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close