Cover StoryFrom the EditorNationalNews

ബിജെപിക്കാരിൽ നിന്ന് ജീവന് ഭീഷണിയെന്ന് പരാതി,കോൺഗ്രസ് സ്ഥാനാർത്ഥി ഊർമിള മഡോണ്ട്കർക്ക് പൊലീസ് സുരക്ഷ

മുംബൈ നോർത്തിലെ ഊർമ്മിളയുടെ റാലിയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ബോളിവുഡ് താരം ഊർമിള മഡോണ്ട്കർക്ക് പൊലീസ് സംരക്ഷണം നൽകാൻ തീരുമാനം.ബോറിവാലി റെയിൽവേ സ്റ്റേഷനിൽ താരം വോട്ട് ചോദിക്കുന്നതിനിടെ ഒരു സംഘം ബിജെപി പ്രവർത്തകർ മോഡി,മോഡി എന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്ത കോൺഗ്രസ് -ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

ഗോപാൽ ഷെട്ടിയാണ് മുംബൈ നോർത്തിലെ ബിജെപി സ്ഥാനാർത്ഥി.ഊർമ്മിളയുടെ പരാതിപ്രകാരമാണ് പൊലീസ് സംരക്ഷണം നൽകുന്നതെന്ന് ഡിസിപി സംഘ്രംസിംഗ് നിശാന്താർ പറഞ്ഞു.

ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ഊർമിള പരാതിയിൽ ആരോപിച്ചിട്ടുണ്ട്.താനും വോട്ടർമാരും തമ്മിലുളള ആശയവിനിമയം തടയാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചുവെന്നും ഊർമിള ചൂണ്ടിക്കാട്ടുന്നു.25ഓളം ബിജെപി പ്രവർത്തകർ മോഡി,മോഡിയെന്ന് ഉച്ചത്തിൽ പറഞ്ഞ് ഭീതി പരത്താൻ ശ്രമിച്ചുവെന്നും ഊർമിള പറയുന്നു.ജീവന് ഭീഷണിയുണ്ടെന്നും ഊർമിള വ്യക്തമാക്കുന്നുണ്ട്.

തനിക്കെതിരെ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചെത്തിയവർ സാധാരണ ആളുകൾ അല്ലെന്നും കടുത്ത ബിജെപി പ്രവർത്തകർ ആണെന്നും ഊർമ്മിള പരാതിയിൽ പറയുന്നുണ്ട്.മോശം പദപ്രയോഗങ്ങളും ഇവരിൽ നിന്നുണ്ടായെന്ന് ഊർമിള കൂട്ടിച്ചേർത്തു.സ്ത്രീകളടക്കമുളള കോൺഗ്രസ് പ്രവർത്തകർക്ക് ബിജെപിക്കാരിൽ നിന്ന് മർദനമേറ്റുവെന്നും ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഊർമിള വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം,ആരോപണവിധേയർ ബിജെപി പ്രവർത്തകർ അല്ലെന്നും മോഡിയോട് ആരാധനയുളള ട്രെയിൻ യാത്രക്കാരാണെന്നും ബിജെപി സ്ഥാനാർത്ഥി ഗോപാൽ ഷെട്ടി വിശദീകരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close