Cover StoryLifeSpecial

“ഒരു സ്ത്രീ പറത്തുന്ന ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിൽ അഭിമാനം”വൈറലായി പ്രിയങ്ക ഗാന്ധിയുടെ വനിതാ പൈലറ്റുമൊത്തുളള ചിത്രം

ഉത്തർപ്രദേശിൽ പ്രചാരണം നയിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ പുതിയ ചിത്രം വൈറലാകുന്നു.ഒരു വനിതാ പൈലറ്റിനൊപ്പമുളള ചിത്രമാണ് വൈറലാകുന്നത്.”ഒരു വനിതാ പൈലറ്റിനൊപ്പം പറക്കുന്നതിൽ അഭിമാനം,അതും ഒരു ഹെലികോപ്റ്ററിൽ”പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ ഫോട്ടോക്ക് അടിക്കുറിപ്പ് നൽകി.

സ്ത്രീകളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന നേതാവാണ് പ്രിയങ്ക.രാഷ്ട്രീയരംഗത്ത് വന്നപ്പോൾ പ്രിയങ്കക്കെതിരേയും അശ്ലീല ചുവയുളള പരാമർശങ്ങൾ ഉണ്ടായി.ഇതിനെയൊക്കെ വെല്ലുവിളിച്ചാണ് പ്രിയങ്ക പൊതുരംഗത്ത് തുടരുന്നത്.

തന്‍റെ ആദ്യ രാഷ്ട്രീയ പ്രസംഗത്തിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്തത് “സഹോദരിമാരെ സഹോദരന്മാരെ” എന്നാണ്.”സഹോദരന്മാരെ സഹോദരിമാരെ” എന്ന് പറഞ്ഞ് തുടങ്ങുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശൈലി.പ്രിയങ്കയുടെ ശൈലി പിന്നീട് മോഡി ഒരു യോഗത്തിൽ കടമെടുക്കുകയും ചെയ്തു.

ന്യായ് പദ്ധതി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിന് ശേഷം പ്രിയങ്ക നടത്തിയ പ്രതികരണവും സ്ത്രീപക്ഷമായിരുന്നു.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകൾക്ക് വർഷം 72000 രൂപ ലഭിക്കുമെന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കി.

വനിതകൾക്ക് പാർലമെന്‍റിൽ 33 ശതമാനം സംവരണമെന്നത് കോൺഗ്രസിന്‍റെ പ്രഖ്യാപിത നയമാണ്.സ്ത്രീകൾക്ക് തൊ‍ഴിൽ,വിദ്യാഭ്യാസം എന്നിവയ്ക്ക് സംവരണം കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുമുണ്ട്.സ്ത്രീകളെ ബിജെപി പരിഗണിക്കുന്നില്ലെന്ന് തന്‍റെ റാലികളിൽ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടാറുണ്ട്.സ്ത്രീ പക്ഷ വോട്ടുകൾ കോൺഗ്രസിന് അനുകൂലമാക്കാൻ പ്രിയങ്കക്ക് ആകുമെന്നാണ് കണക്കുകൂട്ടൽ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close