Cover StoryNationalNews

ബി.എസ്.പി അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പലിശയടക്കം തിരിച്ച്‌ നല്‍കുമെന്ന് ബി.എസ്‌.പി നേതാവ് മായാവതി

ലഖ്‌നൗ: ബി.എസ്.പി അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പലിശയടക്കം തിരിച്ച്‌ നല്‍കുമെന്ന് ബി.എസ്‌.പി നേതാവ് മായാവതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മീഷന്‍ മായാവതിക്ക് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രതികരിച്ചാണ് മായാവതി രംഗത്തെത്തിയത്. തനിക്ക് വിലക്കേര്‍പ്പെടുകത്തിയതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് രഹസ്യ അജണ്ടയുണ്ടെന്നും അവര്‍ ആരോപിച്ചു.

“അവരുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ ശബ്ദുമുയര്‍ത്താന്‍ ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണ്. ഇതൊരു കരിദിനമായി ആചരിക്കും. തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റചട്ടം ലംഘിക്കുന്നതായിരുന്നില്ല. തീരുമാനം പുനഃപരിശോധിക്കാന്‍ ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ നിങ്ങള്‍ക്കും ബി.ജെ.പിക്കും ഇതിന് ശക്തമായ മറുപടി വേണ്ട സമയത്ത് നല്‍കും. കേന്ദ്രത്തില്‍ ഞങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടിയാല്‍ ഇതിന് പലിശയടക്കം തിരിച്ച്‌ നല്‍കുമെ”ന്നും മായാവതി വ്യക്തമാക്കി.

സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ധൈര്യം കാണിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ വിവാദ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രചാരണ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close