Cover StoryFrom the EditorNationalNews

“നിങ്ങൾ ദേശസ്നേഹി ആണോ?എന്നാൽ പാക്കിസ്ഥാനെ കുറിച്ചല്ല ഇന്ത്യയെ കുറിച്ച് പറയൂ”

ദേശസ്നേഹി ആണെങ്കിൽ പാക്കിസ്ഥാനെ കുറിച്ച് സംസാരിക്കുന്നതിന് പകരം ഇന്ത്യയെ കുറിച്ച് പറയൂവെന്ന് ബിജെപിയോട് പ്രിയങ്ക ഗാന്ധി.രാജ്യത്തെ യുവാക്കളെ കുറിച്ചും കർഷകരെക്കുറിച്ചുൂം സൈനികരെ കുറിച്ചുമാണ് പറയേണ്ടത്.ദേശസ്നഹികളാണെങ്കിൽ ഇടാൻ ചെരുപ്പു പോലുമില്ലാതെ നിങ്ങളുടെ മുന്നിലെത്തുന്ന കർഷകരെ കാണാതെ പോകുന്നത് എങ്ങനെ?-പ്രിയങ്ക ചോദിച്ചു.

ഭരണകാലത്ത് പലതും ചെയ്തുവെന്നാണ് ബിജെപിയുടെ അവകാശവാദം.എന്നാൽ അതല്ല വാസ്തവം.ബിജെപി അഞ്ച് വർഷക്കാലം എന്ത് ചെയ്തുവെന്ന് രാജ്യത്തെ യുവാക്കളുടേയും കർഷകരുടേയും മുഖത്ത് നോക്കിയാൽ അറിയാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രിയങ്കയുടെ റാലികളിൽ വൻ ജനപങ്കാളിത്തം വ്യക്തമാണ്.ആദ്യഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ബിജെപിയേയും സൗമ്യമായ ഭാഷയിൽ വിമർശിച്ച പ്രയങ്ക ഗാന്ധി ഇപ്പോൾ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.ഈ പശ്ചാത്തലത്തിൽ ബിജെപി നേതാക്കളും പ്രിയങ്കയെ കടന്നാക്രമിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close