Cover StoryFrom the EditorNationalNews

ഡൽഹിയിൽ ആംആദ്മിക്ക് നേരെ കൈനീട്ടി രാഹുൽ ഗാന്ധി,4 സീറ്റ് വാഗ്ദാനം

ലോകസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുമായുളള സഖ്യസാധ്യതകൾക്ക് പുതുജീവൻ നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.ഡൽഹിയിൽ കോൺഗ്രസ്-എഎപി സഖ്യം സാധ്യമാകുകയാണെങ്കിൽ ബിജെപിയുടെ തോൽവിയാകും ഫലമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.എഎപിക്ക് നാല് സീറ്റ് വരെ നൽകാമെന്നും രാഹുൽ വ്യക്തമാക്കി.കോൺഗ്രസ് വാതിലുകൾ തുറന്നിരിക്കുകയാണെന്നും സഖ്യം വൈകിപ്പിക്കുന്നത് അരവിന്ദ് കെജ്രിവാളാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ഇതാദ്യമായാണ് കോൺഗ്രസ്-ആംആദ്മി സഖ്യത്തെ കുറിച്ച് രാഹുൽ ഗാന്ധി അഭിപ്രായം പറയുന്നത്.രാഹുൽ ഗാന്ധി രംഗത്ത് വന്നതോടെ ഡൽഹിയിൽ സഖ്യസാധ്യത തെളിയുകയാണ്.ബിജെപിയെ പരാജയപ്പെടുത്താൻ എന്തിനും തയ്യാറാണെന്ന് ആംആദ്മി പാർട്ടി സ്ഥാപകൻ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വാഗ്ദാനം.ക‍ഴിഞ്ഞ തവണ ത്രികോണ മത്സരത്തിൽ ബിജെപി ഡൽഹിയിലെ ഏ‍ഴു സീറ്റും പിടിച്ചിരുന്നു.ഇത്തവണ ആംആദ്മി 7 സീറ്റിലും കോൺഗ്രസ് നാല് സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ക‍ഴിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close