Cover StoryFrom the EditorNationalNews

ഗുജറാത്തിൽ കോൺഗ്രസിന്‍റെ തുരുപ്പുചീട്ട് ഹാർദിക് പട്ടേൽ തന്നെ

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്ത് പിടിക്കാൻ കോൺഗ്രസ് അണിനിരത്തിയത് മൂന്ന് യുവനേതാക്കളെയാണ്.ഹാർദിക് പട്ടേൽ ,ജിഗ്നേഷ് മേവാനി,അൽപേഷ് താക്കൂർ എന്നിവരായിരുന്നു അവർ.ഇന്നിപ്പോൾ അവരിൽ കോൺഗ്രസ് ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്നത് പട്ടേൽ പ്രക്ഷോഭ വീരൻ ഹാർദിക് പട്ടേലിനെ തന്നെയാണ്.

2019ലെ ചിത്രം നോക്കുമ്പോൾ കോൺഗ്രസിന് ഏറെ ആശ്രയിക്കാവുന്ന നേതാവായി ഹാർദിക് പട്ടേൽ വളർന്നു ക‍ഴിഞ്ഞു.50 റാലികളിലാണ് ഹാർദിക് പട്ടേൽ ഈ തെരഞ്ഞെടുപ്പ് കാലത്ത് പങ്കെടുക്കുക.രതൻപൂറിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ എംഎൽഎയായ അൽപേഷ് താക്കൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചു ക‍ഴിഞ്ഞു.കോൺഗ്രസ് ഷുവർ സീറ്റായ വാടകത്ത് നിന്ന് ജയിച്ച ജിഗ്നേഷ് മേവാനിയെ ഈ തെരഞ്ഞെടുപ്പ് കാലത്ത് കാണ്മാനെ ഇല്ല.

ബിഹാറിന്‍റെ കൂടെ ചുമതലയിൽ ഇരിക്കെയാണ് അൽപേഷ് താക്കൂർ പാർട്ടിയിൽ നിന്ന് രാജിവെക്കുന്നത്.താക്കൂറിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്.ജിഗ്നേഷ് മേവാനിയാകട്ടെ സംസ്ഥാനത്തെ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ഓരോ കാരണങ്ങൾ പറഞ്ഞ് വിട്ടുനിൽക്കുകയാണ്.ഇതിൽ സംസ്ഥാന നേതൃത്വത്തിന് അമർഷവുമുണ്ട്.

ഇക്കൂട്ടത്തിൽ ഹാർദിക്കാണ് കോൺഗ്രസിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നത്.2017ലെ തെരഞ്ഞെടുപ്പിൽ പട്ടേൽ സമുദായത്തിനിടയിലും സൗരാഷ്ട്ര മേഖലയിലും ഇതിന്‍റെ ഗുണം കോൺഗ്രസിനുണ്ടായി.ഇപ്പോ‍ഴും ഹാർദിക് പ്രചാരണ രംഗത്ത് സജീവമാണ്.ഗുജറാത്തിലെ കോൺഗ്രസിന്‍റെ സ്റ്റാർ ക്യാംപയിനറും ഹാർദിക്കാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close