Cover StoryFrom the EditorKeralaNews

ഉത്തർപ്രദേശിൽ കോൺഗ്രസിന്‍റെ തന്ത്രം,ലക്ഷ്യം എല്ലാ സീറ്റിലും ബിജെപിയുടെ പരാജയം ഉറപ്പുവരുത്തൽ

ഉത്തർപ്രദേശിൽ നിർണായക തന്ത്രവുമായി കോൺഗ്രസ്.തങ്ങളുടേതല്ലാത്ത മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ പരാജയം ഉറപ്പു വരുത്തി മഹാസഖ്യത്തെ സഹായിക്കുകയെന്നതാണ് കോൺഗ്രസ് ദൗത്യം.

ഉത്തർപ്രദേശിൽ ആകെയുളള 80 സീറ്റിൽ 64 എണ്ണത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ക‍ഴിഞ്ഞു.സൂക്ഷിച്ച് നോക്കിയാൽ മഹാസഖ്യത്തിന്‍റെ വിജയത്തിനും ബിജെപിയുടെ പരാജയത്തിനും ഉതകും വിധമാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്.

“ഞങ്ങൾ 22 സീറ്റ് മാത്രമാണ് ലക്ഷ്യമിടുന്നത്.ബാക്കിയെല്ലാം മഹാസഖ്യത്തിനുളളതാണ്.”ഒരു കോൺഗ്രസ് നേതാവ് നയം വ്യക്തമാക്കി.ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും കോൺഗ്രസിനെ ആവർത്തിച്ച് വിമർശിക്കുന്നതിനിടയിലാണ് ഈ തന്ത്രമെന്നതും ശ്രദ്ധേയമാണ്.

പാർട്ടിക്ക് ജയിക്കാവുന്ന സീറ്റുകളിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേരിട്ട് പ്രചാരണം നടത്തും.26 സീറ്റുകളിലെങ്കിലും മഹാസഖ്യത്തിന് നേരിട്ട് ഗുണം കിട്ടുന്ന രീതിയിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്.

ഗാസിപൂറിന്‍റെ ഉദാഹരണം എടുക്കാം.ബിജെപി വിട്ട് അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ അസംഗഢ് എംപി രമാകാന്ത് യാദവിന് ഇവിടെ മത്സരിക്കണമെന്നുണ്ട്.എന്നാൽ കോൺഗ്രസിന് അതിൽ താത്പര്യം ഇല്ല.ഇതിന് രണ്ട് കാരണങ്ങൾ ഉണ്ട്.ഒന്ന് ബിഎസ്പി സ്ഥാനാർത്ഥി അഫ്സൽ അൻസാരിയുടെ സാധ്യത ഇല്ലാതാക്കാൻ കോൺഗ്രസിന് താത്പര്യമില്ല.മുസ്ലിം-ദളിത്-യാദവ വോട്ടുകളാണ് ബിഎസ്പി സ്ഥാനാർത്ഥിയുടെ ലക്ഷ്യം.യാദവ സ്ഥാനാർത്ഥി മുസ്ലീംങ്ങൾ എതിരാകാൻ കാരണമാകുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു.

ഗാസിപൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി അജിത് കുശ്വാഹയാണ്.ഗാസിപൂരിലെ പ്രധാന വിഭാഗമാണ് കുശ്വാഹ.സാധാരണ രീതിയിൽ ഇവർ ബിജെപിക്കാണ് വോട്ട് ചെയ്യുക.എന്നാൽ ഇത്തവണ ഈ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥി അടർത്തിയെടുക്കും.”അജിത്ത് കുശ്വാഹ എത്രവോട്ടു പിടിക്കുന്നുവോ അത്രയും ബിജെപിയുടെ പരാജയമാകും ഫലം.”ഒരു കോൺഗ്രസ് നേതാവ് വ്യക്തമാക്കി.ഇതുപോലെ തന്നെയാണ് മറ്റ് മണ്ഡലങ്ങളിലും കോൺഗ്രസിന്‍റെ തന്ത്രം.ജയിക്കാനല്ല ഇവിടെ കോൺഗ്രസിന്‍റെ കളി ബിജെപിയെ പരാജയപ്പെടുത്തലാണ് ലക്ഷ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close