Cover StoryFrom the EditorNationalNews

ബിജെപിയെ തോത്പിക്കാൻ എന്തും ചെയ്യും,കോൺഗ്രസുമായി സഖ്യ സാധ്യത തളളാതെ അരവിന്ദ് കെജ്രിവാൾ

നരേന്ദ്രമോഡിയിൽ നിന്നും അമിത് ഷായിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി സ്ഥാപകനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ.വോട്ടിംഗ് മെഷീൻ ക്രമക്കേട് വിവരിക്കാൻ പ്രതിപക്ഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കെജ്രിവാളിന്‍റെ പ്രഖ്യാപനം.

“രാജ്യം അപകടത്തിലാണ്.രാജ്യത്തെ രക്ഷിക്കാൻ ഞങ്ങൾ എന്തും ചെയ്യും.നരേന്ദ്രമോഡിയിൽ നിന്നും അമിത് ഷായിൽ നിന്നും രാജ്യത്തെ രക്ഷിക്കാനുളള പ്രയത്നം ഞങ്ങൾ തുടരും.”അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

മുതിർന്ന കോൺഗ്രസ് നേതാവ് കബിൽ സിബലിന്‍റെ സാന്നിധ്യത്തിലായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ പ്രസ്താവന.കെജ്രിവാളിന്‍റെ പ്രസ്താവനക്ക് പിന്നാലെ മാധ്യമ പ്രവർത്തകർ കബിൽ സിബലിനോട് കോൺഗ്രസ്-ആംആദ്മി സഖ്യത്തെ കുറിച്ച് ചോദിച്ചു.”എല്ലാം കെജ്രിവാളിനോട് ചോദിക്കൂ”എന്നായിരുന്നു കബിൽ സിബലിന്‍റെ മറുപടി.

“കോൺഗ്രസിന്‍റെ നിലപാട് നിങ്ങൾക്കറിയാവുന്നതാണ്.ദില്ലിയിലെ സഖ്യ ചർച്ചകൾ ഫലപ്രദമായിരുന്നു.എന്നാൽ ദില്ലിയിലെ സഖ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി കൂട്ടിക്കെട്ടുന്നത് ശരിയല്ല.”കൂടെയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close