Cover StoryFrom the EditorNationalNews

വാരാണസിയിൽ പ്രിയങ്ക തന്നെ?പുതിയ സ്ഥാനാർത്ഥി പട്ടികയിലും വാരാണസി ഇടം പിടിച്ചില്ല,നിലവിലെ സ്ഥാനാർത്ഥിയെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റി കോൺഗ്രസ്

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയിൽ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു.കോൺഗ്രസിന്‍റെ പുതിയ സ്ഥാനാർത്ഥി പട്ടികയിലും വാരാണസി ഇടം പിടിച്ചില്ല.കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്ന് കരുതപ്പെട്ട 2004ൽ വാരാണസിയിൽ വിജയിച്ച രാജേഷ് മിശ്രയെ സലേംപൂറിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ ഇതുവരെ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയോട് ഇത് സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടായി.തീരുമാനമെടുത്താൽ അറിയിക്കാമെന്നായിരുന്നു മറുപടി.

അലഹാബാദിലും വാരാണസിയിലും കോൺഗ്രസ് ജയസാധ്യത അന്വേഷിച്ച് ആഭ്യന്തര സർവേ നടത്തിയിട്ടുണ്ട്.രണ്ടു സീറ്റിലും പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കി‍ഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി നിയമിതയായത് മാസങ്ങൾക്ക് മുമ്പാണ്.മോഡിക്കെതിരെ 2014ലും മത്സരിക്കാൻ പ്രിയങ്ക താത്പര്യം പ്രകടിപ്പിച്ചിരുന്നു.

പ്രിയങ്ക വാരാണസിയിൽ മത്സരിക്കുന്നത് പുതുമുഖമെന്ന നിലയിൽ ഗുണകരമാകില്ലെന്ന് ചിന്തിക്കുന്നവരുണ്ട്.എന്നാൽ മോഡിയെന്ന ഗോലിയാത്തിനെ വീ‍ഴ്ത്തുന്ന ദാവീദായി പ്രിയങ്ക മാറുമെന്ന് ചിന്തിക്കുന്നവരാണ് ഏറേയും.

വാരാണസിയിൽ നരേന്ദ്രമോഡിയെ ഏറ്റവും ഫലപ്രദമായി നേരിടാൻ പറ്റുന്ന സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി തന്നെയെന്നതിൽ സംശയമില്ല.എന്നാൽ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തോട് പ്രതിപക്ഷ മഹാസഖ്യം എങ്ങിനെ പ്രതികരിക്കും എന്നത് വ്യക്തമല്ല.സാധാരണ നിലയിൽ വാരാണസിയിൽ സമാജ് വാദി പാർട്ടിയാണ് മത്സരിക്കേണ്ടത്.എന്നാൽ എസ്പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

പ്രിയങ്ക മത്സരിച്ചാൽ മഹാസഖ്യം പുന്തുണക്കുമെന്നാണ് സൂചന.കാരണം 2017 മുതൽ എസ്പി നേതാവ് അഖിലേഷ് യാദവ് കോൺഗ്രസുമായും ഗാന്ധി കുടുംബവുമായും നല്ല സൗഹൃദത്തിലാണ്.

മത്സരം ശക്തമാക്കാൻ മറ്റു പാർട്ടികളുടെ വിമതരെ സ്വന്തം സ്ഥാനാർത്ഥിയാക്കാനുളള നീക്കവും കോൺഗ്രസ് നടത്തുന്നുണ്ട്.അപ്ന ദൾ പ്രസിഡണ്ട് കൃഷ്ണ പട്ടേലിന് ഗോണ്ടയിൽ കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്.ഫൂലൻദേവിയുടെ ഭർത്താവ് ഉമ്മദ് സിംഗ് നിഷാദിനെ അംബേദ്കർ നഗറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close