Cover StoryFrom the EditorNationalNews

പ്രതിപക്ഷ ഐക്യം യാഥാർത്ഥ്യം,വോട്ടിംഗ് മെഷീനിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 21 പാർട്ടികൾ ഒരുമിച്ച് കോടതിയിലേക്ക്

വെട്ടെടുപ്പിന് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതിനെ എതിർത്ത് രാജ്യത്തെ 21 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്ത്.50 ശതമാനം വിവിപാറ്റു രശീതികൾ എണ്ണണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ വീണ്ടും സമീപിക്കാനും പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി തീരുമാനിച്ചു.

വിവിപാറ്റ് എണ്ണാൻ വേണ്ടി വരുന്ന സമയത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.ബാലറ്റ് പേപ്പറിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചു പോകണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.ജർമ്മനി,ഹോളണ്ട് തുടങ്ങിയ വികസിത രാജ്യങ്ങൾ പോലും ബാലറ്റ് സംവിധാനത്തിലേക്ക് തിരികെ വന്ന കാര്യം പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.

50 ശതമാനം വിവിപാറ്റ് രശീതികൾ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം കോടതി നേരത്തെ തളളിയിരുന്നു.35 ശതമാനം വിവിപാറ്റ് രശീതികൾ എണ്ണാമെന്നാണ് കോടതിയുടെ നിലപാട്.30 ശതമാനം എണ്ണിയാൽ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തത്.

ലോകസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ തന്നെ വോട്ടിംഗ് മെഷീനിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്ന് നിലപാട് എടുത്തത്.കോൺഗ്രസ്,സിപിഐഎം,സിപിഐ,ടിഡിപി,ആംആദ്മി തുടങ്ങിയ 21 കക്ഷികളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close