Cover StoryFrom the EditorNationalNews

മഹാരാഷ്ട്രയിൽ കോൺഗ്രസ്‌ വിജയിക്കും, സുനിൽ ദത്തിന്റെ മകൾക്ക് സംശയം ഇല്ല

മഹാരാഷ്ട്രയിൽ കോൺഗ്രസ്‌ പഴയ പ്രതാപം വീണ്ടെടുക്കുമെന്നു അന്തരിച്ച കോൺഗ്രസ്‌ നേതാവ് സുനിൽ ദത്തിന്റെ പുത്രിയും ബോളിവുഡ് താരം സഞ്ജയ്‌ ദത്തിന്റെ സഹോദരിയുമായ പ്രിയ ദത്ത്. അഞ്ച് വർഷം കൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്ക്‌ മനസ്സിൽ ആയെന്നും പ്രിയ ദത്ത് പറഞ്ഞു.

തൊഴിലില്ലായ്മ, കാർഷിക പ്രശ്നം, സാമ്പത്തിക തകർച്ച തുടങ്ങിയ വിഷയങ്ങൾ ആണ് തെരഞ്ഞെടുപ്പിൽ ഉന്നയിക്കപ്പെടുക എന്നും പ്രിയ ദത്ത്‌ പറഞ്ഞു. സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിൽക്കുകയായിരുന്ന താൻ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാണ് തിരിച്ച് രാഷ്ട്രീയത്തിൽ എത്തിയതെന്നും പ്രിയ ദത്ത് വ്യക്തമാക്കി. മണ്ഡലത്തിലെ ജനങ്ങളിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും പ്രിയ ദത്ത്‌ കൂട്ടിച്ചേർത്തു.

രാജ് താക്കറെയുടെ എംഎൻഎസ് ഇത്തവണ കോൺഗ്രസിനെ പിന്തുണക്കുമെന്ന് പ്രിയ ദത്ത് പറഞ്ഞു. ബിജെപി -ശിവസേന സഖ്യത്തിന്റെ പൊള്ളത്തരം ജനം തിരിച്ചറിയുന്നുണ്ടെന്നും പ്രിയ ദത്ത് കൂട്ടിച്ചേർത്തു. അഞ്ച് വർഷം പരസ്പരം പഴി പറഞ്ഞവരാണ് ഇപ്പോൾ മത്സരിക്കുന്നത്. ഇരു പാർട്ടിയിലേയും പ്രവർത്തകർ ഇപ്പോഴും ഐക്യത്തിലായിട്ടില്ലെന്നും പ്രിയ ദത്ത് ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close