Cover StoryFrom the EditorNationalNews

ഗോവയിൽ ബിജെപിക്ക് കനത്ത തിരിച്ചടി, സഖ്യകക്ഷി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

ഗോവയില്‍ ബിജെപി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയാണെന്ന് എംജിപി പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഗോവയില്‍ ചില നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇനി മുതല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഏപ്രില്‍ 23നാണ് ഗോവയില്‍ വോട്ടെടുപ്പ്.
മാപുസ, ഷിരോദ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട് ഗോവയില്‍. ഷിരോദയില്‍ കോണ്‍ഗ്രസും എംജിപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുമുണ്ട്. പുതിയ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ടി വരും.

മനോഹര്‍ പരീക്കറുടെ മരണ ശേഷം പ്രമോദ് സാവന്ത് ആണ് ഗോവയുടെ മുഖ്യമന്ത്രി. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇദ്ദേഹത്തെയാണ് ബിജെപി കേന്ദ്രനേതൃത്വം ഗോവയുടെ ഭരണചുമതല നല്‍കിയിരിക്കുന്നത്. പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ മാത്രമേ ബിജെപിയെ പിന്തുണയ്ക്കുകയുള്ളൂവെന്നാണ് ഗോവയിലെ രണ്ട് പ്രാദേശിക പാര്‍ട്ടികളും അറിയിച്ചിരുന്നത്. എന്നാല്‍ പരീക്കറുടെ മരണ ശേഷം സഖ്യകക്ഷികളെ കൂടെ നിര്‍ത്താന്‍ ബിജെപി പുതിയ ഫോര്‍മുല മുന്നോട്ട് വച്ചു.
എംജിപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കി.

എംജിപിയെ പിളര്‍ത്താനും ബിജെപി ശ്രമം നടത്തി. ഇതോടെ എംജിപിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ എംജിപിക്ക് നല്‍കിയിരുന്ന ഉപമുഖ്യമന്ത്രി പദം ബിജെപി പിന്‍വലിച്ചു. ഇതോടെയാണ് എംജിപിയും ബിജെപിയും ശത്രുത ഉടലെടുത്തത്. ഇപ്പോള്‍ എംജിപി സഖ്യംവിടുകയാണെന്നും പ്രഖ്യാപിച്ചു.ബിജെപി സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തയക്കാന്‍ തീരുമാനിച്ചുവെന്ന് എംജിപി അധ്യക്ഷന്‍ ദീപക് ധവാലികര്‍ പറഞ്ഞു. രണ്ട് ലോക്സഭാ സീറ്റിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close