Cover StoryLifeMovies

തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ മോശമായി പെരുമാറിയ ആളെ നടി ഖുശ്‌ബു കൈകാര്യം ചെയ്തത് ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരികെയാണ് ഖുശ്ബുവിനെ പിന്നിലൂടെ വന്നയാള്‍ ശരീരത്തില്‍ കടന്ന് പിടിച്ചത്. ബംഗലൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍ തന്നോട് മോശമായി പെരുമാറിയ യുവാവിനെ തിരിഞ്ഞു വന്ന് അടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.ഈ യുവാവിനെ ഉടന്‍ തന്നെ പോലീസ് സംഭവസ്ഥലത്ത് നിന്നും നീക്കി.

അക്രമി ആരാണെന്ന് അറിയില്ലെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്ഥാനാര്‍ത്ഥി റിസ്വാന്‍ അര്‍ഷദ് പറഞ്ഞു. അതേസമയം പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചുവെന്നും ഇന്ദിരാ നഗര്‍ പോലീസ് അറിയിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇതിനും മുമ്പും ശക്തമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ള നടിയാണ് ഖുശ്ബു. തെന്നിന്ത്യയിലെ താരറാണിയായിരുന്നു ഖുശ്ബു 2014ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടിയായതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് ഖുശ്ബു പ്രതികരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close