Cover StoryFrom the EditorNationalNews

“ബിജെപി പരാജയപ്പെടും,കോൺഗ്രസും പ്രാദേശിക പാർട്ടികളും ചേർന്ന് 350 സീറ്റ് പിടിക്കും”

“വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും.കോൺഗ്രസും പ്രദേശിക പാർട്ടികളും ചേർന്ന് 350 സീറ്റ് പിടിക്കും”

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റേതാണ് വാക്കുകൾ.ദേശീയതയിലും മിന്നലാക്രമണത്തിലും ഊന്നിയുളള ബിജെപി പ്രചാരണം വിലപ്പോവില്ലെന്നും ദക്ഷിണേന്ത്യയിലും വടക്കു കി‍ഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിടുമെന്നും ചന്ദ്ര ബാബു നായിഡു ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോഡി വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു.ക‍ഴിഞ്ഞ നാലഞ്ചു വർഷത്തിനുളളിൽ ബിജെപി നിരവധി തെരഞ്ഞെടുപ്പുകളിൽ തോറ്റു.കറൻസി നിരോധനവും ജിഎസ്ടിയും രാജ്യത്തെ സാധാരണക്കാരേയും ചെറുകിട കച്ചവടക്കാരേയും ചെറുതായല്ല വലയ്ക്കുന്നത്.പുൽവാമയിലേത് ഇന്‍റലിജന്‍റ്സ് പരാജയമാണ്.മോഡി സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനേക്കാൾ ശത്രുക്കളെ ഉണ്ടാക്കുകയാണെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.

പൊതുതെരഞ്ഞെടുപ്പിന് ശേഷം മോഡിയേയും അമിത് ഷായേയും ബിജെപി തന്നെ തൂത്തെറിയുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.കോൺഗ്രസ് നാലഞ്ച് വർഷത്തിനുളളിൽ നിരവധി മിന്നും ജയം നേടിയിട്ടുണ്ട്.പ്രാദേശിക പാർട്ടികളും അതത് സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം കാ‍ഴ്ച വെക്കും.പ്രാദേശിക പാർട്ടികൾ എല്ലാം ചേർന്ന് 200 സീറ്റ് നേടും കോൺഗ്രസ് ചുരുങ്ങിയത് 150 സീറ്റും നേടും.തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും പ്രദേശിക കക്ഷികളും കൈ കോർക്കുമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മികച്ച പ്രകടനമാണ് കാ‍ഴ്ച വെക്കുന്നതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.കോൺഗ്രസും പ്രദേശിക പാർട്ടികളും പൊതു അജണ്ടയുടെ പേരിൽ ഒന്നിക്കുന്നത് കൂടുതൽ നന്നായിരുന്നുവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.എന്നാൽ ചില പ്രാദേശിക പാർട്ടികൾ ഇക്കാര്യത്തിൽ താത്പര്യം കാണിക്കാതിരുന്നതാണ് ഇത് സംഭവിക്കാതിരിക്കാൻ കാരണമെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close