Cover StoryLifeMovies

ബിജെപിക്ക് വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഒരു സംഘം പ്രമുഖ സിനിമാ പ്രവർത്തകർ

ജനാധിപത്യത്തെ സംരക്ഷിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഒരു സംഘം പ്രമുഖ സിനിമാപ്രവർത്തകർ.വെട്രിമാരൻ,ആനന്ദ് പട്വർധൻ,സനൽകുമാർ ശശിധരൻ,സുദേവൻ,ദാപ ധൻരാജ്,ഗുർവീന്ദർ സിംഗ്,പുഷ്പേന്ദ്ര സിംഗ്,കബീർ സിംഗ് ചൗധരി തുടങ്ങി നൂറിലധികം സിനിമാപ്രവർത്തകരാണ് ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെടുന്ന കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.

വിഭാഗീയ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നു,ദളിത് പീഡനം,മുസ്ലീങ്ങൾക്കെതിരെയുളള സംഘർഷം,കർഷകരോടുളള നയം,സാംസ്കാരിക-ശാസ്ത്ര സ്ഥാപനങ്ങളെ തകർക്കൽ,സെൻസർഷിപ്പെന്ന പേരിലുളള കത്രികവെപ്പ് തുടങ്ങിയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് സിനിമാ പ്രവർത്തകർ ബിജെപിക്കെതിരെ രംഗത്തു വന്നത്.

“സംസ്കാരികമായി വ്യത്യസ്തരാണെങ്കിലും നമ്മൾ ഒന്നാണ്.ഈ മഹത്തായ രാജ്യത്തെ പൗരന്മാരായതിൽ അഭിമാനിക്കുന്നു.”സിനിമാ പ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.

ലോകസഭാ തെരഞ്ഞെടുപ്പിൽ അവധാനതയോടെ വോട്ട് ചെയ്തില്ലെങ്കിൽ ഇന്ത്യൻ സമൂഹത്തിൽ ഫാസിസം പിടിമുറുക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.2014ൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് വിഭാഗീയ രാഷ്ട്രീയം അരങ്ങേറുകയാണെന്നും സിനിമാ പ്രവർത്തകർ വ്യക്തമാക്കുന്നു.

വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്ന് സിനിമാ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.ആൾക്കൂട്ട കൊലപാതകങ്ങളും പശുവിന്‍റെ പേരിലുളള വേട്ടയും ഇവർ എടുത്തു പറയുന്നു.

രാഷ്രീയമായി ബിജെപിയെ എതിർക്കുന്നവരെ രാജ്യദ്രേോഹിയായി ചിത്രീകരിക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.രാജ്യത്തെ യുദ്ധത്തിലേക്ക് തളളിവിടാനും ബിജെപി മടിക്കില്ലെന്നും സിനിമാ പ്രവർത്തകർ ആരോപിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close