Cover StoryFrom the EditorLifeSpecial

ബോളിവുഡ് താരം ഊർമിള കോൺഗ്രസിൽ ചേർന്നു

ബോളിവുഡ് സുന്ദരി ഊർമിള മാഡോണ്ട്കർ കോൺഗ്രസിൽ ചേർന്നു. മുംബൈ നോർത്തിൽ നിന്നു കോൺഗ്രസ്‌ ടിക്കറ്റിൽ ഊർമിള മത്സരിക്കും. കോൺഗ്രസ്‌ അദ്യക്ഷൻ രാഹുൽ ഗാന്ധി ഊര്മിളയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.

തന്റെ കുടുംബം നെഹ്രുവിനെയും സർദാർ പട്ടേലിനെയും പിന്തുടരുന്നവരാണെന്നു ഊർമിള പറഞ്ഞു. ബിജെപിയിലെ ഗോപാൽ ഷെട്ടിയാണ് ഊർമ്മിളയുടെ എതിരാളി.

ബിജെപിയുടെ ശക്തികേന്ദ്രമായാണ് മുംബൈ നോർത്ത് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഗോപാൽ ഷെട്ടിക്കെതിരെ സാധാരണ ഒരു സ്ഥാനാർത്ഥിയെ നിർത്തിയിട്ട് കാര്യമില്ലെന്നു കോൺഗ്രസ്‌ വിലയിരുത്തിയിരുന്നു. ഊർമിള എതിരാളിയായായാൽ മണ്ഡലം പിടിക്കാമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. 2004ൽ ഈ മണ്ഡലം ബോളിവുഡ് താരം ഗോവിന്ദയെ നിർത്തി കോൺഗ്രസ്‌ പിടിച്ചെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close