Cover StoryFrom the EditorNationalNews

തെലങ്കാനയിൽ മത്സരിക്കാൻ ടിഡിപി ഇല്ല,പകരം കോൺഗ്രസിനെ പിന്തുണക്കും


ലോകസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മത്സരിക്കേണ്ടെന്ന് ടിഡിപി തീരുമാനം.പകരം ടിഡിപി കോൺഗ്രസിനെ പിന്തുണക്കും.

തെലങ്കാനയിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് കോൺഗ്രസ് നടപടി.തെലങ്കാനയിൽ ടിഡിപി മത്സരിക്കാതിരിക്കുന്നത് ഇതാദ്യമായാണ്.ഈ സാഹചര്യത്തിൽ ഭരണ കക്ഷിയായ ടി ആർ എസ്,ബിജെപി,കോൺഗ്രസ് എന്നീ കക്ഷികൾ തമ്മിലുളള ത്രികോണ മത്സരത്തിലേക്ക് സംസ്ഥാനം നീങ്ങും.

17 ലോകസഭാ മണ്ഡലങ്ങളാണ് തെലങ്കാനയിൽ ഉളളത്.ഏപ്രിൽ 11നാണ് വോട്ടെടുപ്പ്.ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിഡിപിയുമായി സഖ്യം ചേർന്ന് മത്സരിച്ചെങ്കിലും കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ ക‍ഴിഞ്ഞില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close