Cover StoryFrom the EditorNationalNews

അ‍ഴിമതി നടത്തുന്നവരെ കോൺഗ്രസ് സർക്കാർ വെറുതെ വിടില്ല,ഛത്തിസ്ഗഢിൽ മുൻമുഖ്യമന്ത്രിയുടെ മരുമകനെതിരെ കേസ്

ഛത്തിസ്ഗഢിൽ സർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിംഗിന്‍റെ മരുമകൻ ഡോ.പുനീത് ഗുപ്തക്കെതിരെ കോൺഗ്രസ് സർക്കാർ കേസെടുത്തു.ഈ ആശുപത്രിയുടെ സൂപ്രണ്ടായിരുന്നു പുനീത് ഗുപ്ത.സൂപ്രണ്ടായിരിക്കെ അനുമതി ഇല്ലാതെ പണം ചെലവ‍ഴിച്ചുവെന്നും വ്യാജ ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിച്ചുവെന്നുമാണ് കേസ്.

2016 മുതൽ 2019 വരെ ഡോ.ഗുപ്ത ആശുപത്രിയുടെ സൂപ്രണ്ടായിരുന്നു.കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതോടെ ഇദ്ദേഹത്തെ തത്സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.ഇതിന് പിന്നാലെ ഇദ്ദേഹം രാജിയും വെച്ചു.

പൊലീസ് എഫ്ഐആർ പ്രകാരം കോടികളുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.ചുരുങ്ങിയത് 50 കോടിയുടെയെങ്കിലും ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.പുതിയ സൂപ്രണ്ട് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close