Cover StoryFrom the EditorNationalNews

ശിവന്‍റെ അവതാരമാണോ?എന്നാൽ രാഹുൽ ഗാന്ധി വിഷം കുടിച്ച് കാണിക്കട്ടെ,വിവാദമായി ബിജെപി മന്ത്രിയുടെ വാക്കുകൾ

പാർട്ടി പ്രവർത്തകർ അവകാശപ്പെടുംപോലെ ശിവന്‍റെ അവതാരമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എങ്കിൽ വിഷം കുടിച്ച് കാണിക്കട്ടെയെന്ന് ഗുജറാത്ത് മന്ത്രി.സൂറത്തിൽ ഒരു പൊതു പരിപാടിക്കിടെയാണ് മന്ത്രി ഗണപത് വാസവ വിവാദ പ്രസ്താവന നടത്തിയത്.

കോൺഗ്രസുകാർ ശിവന്‍റെ അവതാരമാണ് രാഹുൽ ഗാന്ധി എന്നാണ് പറയുന്നത്.ആളുകളെ രക്ഷിക്കാൻ ശിവൻ വിഷം കുടിച്ചിട്ടുണ്ട്.500 ഗ്രാം വിഷം അദ്ദേഹം കുടിക്കട്ടെ.രക്ഷപ്പെട്ടാൽ അദ്ദേഹം ശിവന്‍റെ അവതാരമാണെന്ന് പറയാം.”ഗണപത് വാസവ പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് ബിജെപി നേതാക്കൾ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു.ഈ പ്രസ്താവനയിലൂടെ ബിജെപി അവരുടെ തനിനിറം പുറത്തു കാട്ടിയെന്ന് കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close