Cover StoryFrom the EditorNationalNews

മോഡിയേയും അമിത് ഷായേയും പരിഹസിച്ചു,ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ പുറത്താക്കി

ഗുജറാത്തിലെ രണ്ട് കൊളളക്കാരാണ് ബിജെപിയുടെ തലപ്പത്തെന്ന് ആരോപിച്ച ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.ടീഷർട്ടും ചായക്കപ്പും വിൽക്കുന്ന പരസ്യപ്രചരണ മന്ത്രിയാണ് നരേന്ദ്രമോഡിയെന്നും ഇദ്ദേഹം വിമർശിച്ചിരുന്നു.ബിജെപി വക്താവ് ഐപി സിംഗാണ് ഈ പരിഹാസം ഉന്നയിച്ചത്.പാർട്ടി സംസ്ഥാന അധ്യക്ഷനാണ് ഐപി സിംഗിനെ ആറു വർഷത്തേക്ക് പുറത്താക്കിയത്.അഖിലേഷ് യാദവിന്‍റെ സ്ഥാനാർത്ഥിത്തെ ഐപി സിംഗ് പിന്തുണക്കുകയും ചെയ്തു.

“രണ്ട് ഗുജറാത്തി കൊളളക്കാർ അഞ്ചു വർഷമായി ഹിന്ദി സംസാരിക്കുന്ന ജനങ്ങളെ പറ്റിക്കുകയാണ്.ഗുജറാത്തിനേക്കാൾ ആറ് മടങ്ങ് വലുതാണ് യുപി എന്നിരിക്കെ അവർ ഇവിടെ എന്ത് വികസനം കൊണ്ടുവരാനാണ്.നാം പ്രധാനമന്ത്രിയേയാണോ പരസ്യപ്രചരണ മന്ത്രിയേയോ ആണോ തെരഞ്ഞെടുത്തത്.ടീ ഷർട്ടും ചായക്കപ്പും വിൽക്കുന്ന പരിപാടി ഒരു പ്രധാനമന്ത്രിക്ക് ചേർന്നതാണോ?മിസ്ഡ് കോളിലൂടേയും ഷീ ഷർട്ട് വിതരണത്തിലൂടേയും അണികളെ സൃഷ്ടിക്കാനാകില്ല,മറിച്ച് ആശയങ്ങളിലൂടേയാണ് ബിജെപി ജനഹൃദയങ്ങളിലെത്തിയത്-ഐപി സിംഗ് പറഞ്ഞു.

“ക്ഷണിക്കണം നരേന്ദ്രമോഡിജി,കണ്ണു മൂടിക്കെട്ടി താങ്കളുടെ കാവൽക്കാരനായി പ്രവർത്തിക്കാൻ എനിക്കാവില്ല.”പുറത്താക്കിയ നടപടിക്ക് പിന്നാലെ ഐപി സിംഗ് ട്വിറ്ററിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close