Cover StoryFrom the EditorNationalNews

പാവങ്ങൾക്ക് കോൺഗ്രസിന്‍റെ പദ്ധതി,വർഷം 72,000 രൂപ അക്കൗണ്ടിൽ

അധികാരത്തിൽ എത്തിയാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷം 72,000 രൂപ അക്കൗണ്ടിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്.ജനസംഖ്യയുടെ 20 ശതമാനം വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.ന്യൂനതം ആയ് യോജന അഥവാ ന്യായ് പ്രകാരമാണ് പാവങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുക.

അഞ്ച് കോടി കുടുംബങ്ങളിലെ 25 കോടിയോളം ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.ദാരിദ്ര്യത്തിന് എതിരായുളള പോരാട്ടത്തിന്‍റെ ഭാഗമായ പദ്ധതിക്ക് ന്യായ് എന്ന് പേരിട്ടത് പ്രിയങ്ക ഗാന്ധിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഓരോ കുടുംബത്തിനും 12,000 രൂപ കുറഞ്ഞ വരുമാനം ഉണ്ടാകണമെന്നാണ് തീരുമാനം.ഏതെങ്കിലും കുടുംബത്തിന് ആ തുകയില്ലെങ്കിൽ ബാക്കി തുക സർക്കാർ നൽകുമെന്ന തരത്തിലാണ് പദ്ധതി.നാലഞ്ചു മാസത്തെ പ്രവർത്തന ഫലമാണ് പദ്ധതിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

പദ്ധതിയുടെ പണം കണ്ടെത്തുന്നതടക്കമുളള കാര്യങ്ങൾ മുൻധനമന്ത്രി പി ചിദംബരം പിന്നീട് വിവരിക്കും.കേന്ദ്രസർക്കാരിന്‍റെ കണക്ക് പ്രകാരം ജനസംഖ്യയിൽ 20 ശതമാനത്തോളം മാസം 12,000 രൂപയിൽ താ‍ഴെ വരുമാനം ഉളളവരാണ്.ഇവർക്ക് തൊ‍ഴിലുറപ്പ് പദ്ധതികളിലൂടെ മാസം 6000 രൂപ ഉറപ്പാക്കാനും വർഷം 72,000 രൂപ ബാങ്കിൽ നൽകാനുമാണ് ഉദ്ദേശിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close