Cover StoryFrom the EditorLifeMovies

മറ്റൊരു താരസുന്ദരി കൂടി കോൺഗ്രസിൽ,രംഗീല ഗേൾ മുംബൈയിൽ നിന്ന് മത്സരിച്ചേക്കും

മറ്റൊരു താരസുന്ദരി കൂടി കോൺഗ്രസ് ടിക്കറ്റിൽ നിന്ന് മത്സരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.ഇത്തവണയത് മുംബൈയിൽ നിന്നാണ്.

രംഗീല ഫെയിം ഊർമിള മഡോണ്ട്കറാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.മുംബൈയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഊർമിള മത്സരിക്കുമെന്നാണ് വിവരം.

1983ൽ മാസും എന്ന ചിത്രത്തിൽ ബാലതാരമായാണ് ഊർമിളയുടെ സിനിമയിലെ അരങ്ങേറ്റം .മുംബൈ നോർത്തിലാണ് ഊർമിളയെ പരിഗണിക്കുന്നത്.

ഊർമ്മിളയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു വരികയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.താമസിയാതെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.നാലാംഘട്ട വോട്ടെടുപ്പിൽ ഏപ്രിൽ 29നാണ് മുംബൈയിലെ 6 മണ്ഡലങ്ങളിലേയും വോട്ടെടുപ്പ്.

ബിജെപിയുടെ ശക്തിദുർഗമാണ് മുംബൈ നോർത്ത് മണ്ഡലം.ബിജെപിയുടെ സിറ്റിംഗ് എംപി ഗോപാൽ ഷെട്ടിയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.

എന്നാൽ 2004ലും 2009ലും ഇവിടെ ബിജെപി തോറ്റിട്ടുണ്ട്.2014ൽ ഗോപാൽ ഷെട്ടി കോൺഗ്രസിന്‍റെ സഞ്ജയ് നിരുപത്തെ വലിയ ഭൂരിപക്ഷത്തിലാണ് തോത്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close