Cover StoryFrom the EditorNationalNews

മുൻകേന്ദ്രമന്ത്രി സുഖ്റാം വീണ്ടും കോൺഗ്രസിൽ

മുൻകേന്ദ്ര ടെലകോം മന്ത്രി സുഖ്റാം കോൺഗ്രസിൽ തിരിച്ചെത്തി.അദ്ദേഹത്തിന്‍റെ കൊച്ചുമകൻ ആശ്രയ് ശർമ്മയും പാർട്ടിയിൽ ചേർന്നിട്ടുണ്ട്.കോൺഗ്രസ് ആസ്ഥാനത്തെത്തി ഇരുവരും അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാ‍ഴ്ച നടത്തി.

ബിജെപി ഭരിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയാണ് ആശ്രയ് ശർമ്മയുടെ അച്ഛൻ അനിൽ ശർമ്മ.സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ആശ്രയ് ശർമ്മ പാർട്ടി വിട്ടത്.ഹിമാചലിലെ മണ്ഡി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനായിരുന്നു ആശ്രയ് ശർമ്മയുടെ താത്പര്യം.എന്നാൽ ഇവിടെ സിറ്റിംഗ് എംപി രാംസ്വരൂപ് ശർമ്മയെ തന്നെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു.കോൺഗ്രസ് ടിക്കറ്റിൽ ആശ്രയ് മണ്ഡിയിൽ മത്സരിച്ചേക്കും.

പിതാവ് അനിൽ ശർമ്മയും ഉടൻ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നേക്കും.കോൺഗ്രസ്നേതൃത്വത്തിലുളള വീരഭദ്ര സിംഗ് മന്ത്രിസഭയിലും മന്ത്രിയായിരുന്നു അനിൽ ശർമ്മ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close