Cover StoryFrom the EditorNationalNews

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന് ഉറപ്പില്ല,ഉറപ്പെന്ന രീതിയിലെ നേതാക്കളുടെ പ്രതികരണത്തെ വിമർശിച്ച് പിസി ചാക്കോ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.ഇതു സംബന്ധിച്ച ഉറപ്പുകളൊന്നും കേന്ദ്ര-സംസ്ഥാന നേതാക്കളിൽ നിന്ന് ലഭിക്കുന്നില്ല.രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നത് ഉറപ്പാണെന്ന മട്ടിൽ പ്രതികരിച്ച സംസ്ഥാന നേതാക്കൾക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ രംഗത്തെത്തി.

രാഹുൽ വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തിങ്കളാ‍ഴ്ച തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.മത്സരിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് സമിതിയുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ആശയക്കു‍ഴപ്പമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു.ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

അതേസമയം കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രൻ രാവിലെ 11 മണിക്ക് നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കി.വാർത്താസമ്മേളനം റദ്ദാക്കാനുളള കാരണം വ്യക്തമല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close