Cover StoryFrom the EditorNationalNews

ദക്ഷിണേന്ത്യ കളം പിടിക്കുന്നു,മോഡി ബെംഗളുരു സൗത്തിലേക്ക്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ സഗാന്ധിക്ക് പിന്നാലെ ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും എന്ന് സൂചന.ഉത്തർപ്രദേശിലെ വാരാണസിക്ക് പുറമെ മോഡി ബെംഗളുരു സൗത്തിൽ മത്സരിച്ചേക്കുമെന്നാണ് വിവരം.ദക്ഷിണേന്ത്യയിൽ മോഡി മത്സരിക്കുന്നത് ബിജെപിക്ക് ഈ മേഖലയിൽ സീറ്റ് കൂടാൻ ഇട വരുത്തുമെന്നാണ് പാർട്ടി കരുതുന്നത്.

1991 മുതൽ ബെംഗളുരു സൗത്തിൽ ബിജെപി മാത്രമാണ് വിജയിച്ചിട്ടുളളത്.2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ അന്തരിച്ച കേന്ദ്രമന്ത്രി അനന്ത് കുമാറിന്‍റെ ഭാര്യ തേജസ്വിനി ബെംഗളുരു സൗത്തിൽ മത്സരിക്കുമെന്നാണ് കരുതിയിരുന്നത്.അവർ മണ്ഡലത്തിൽ ഓഫീസ് തുറക്കുകയും ചെയ്തു.എന്നാൽ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന സാഹചര്യത്തിൽ നരേന്ദ്രമോഡിയും ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന ആവശ്യം ബിജെപിയിൽ ശക്തമായിരിക്കുകയാണ്.

മോഡി ബെംഗളുരു സൗത്തിൽ മത്സരിക്കുമെന്ന വാർത്ത വന്നതോടെ ബെംഗളുരു സൗത്ത് ഒ‍ഴിവാക്കിയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.കർണാടകയിൽ കോൺഗ്രസ് മത്സരിക്കുന്ന 20 മണ്ഡലങ്ങളിൽ 18 മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close