Cover StoryFrom the EditorNationalNews

രാഹുൽ ഗാന്ധി വരുമ്പോൾ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായി വയനാട്, ലക്ഷ്യം ദക്ഷിണേന്ത്യ പിടിക്കൽ

കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലൂടെ രാജ്യം ശ്രദ്ധിക്കുന്ന മണ്ഡലമായി വയനാട്. ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലം കൂടിയായി വയനാട്.

അമേത്തിക്കു പുറമെ ദക്ഷിണേന്ത്യയിൽ ഒരു മണ്ഡലത്തിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണം എന്ന് ഹൈക്കമാൻഡ് തീരുമാനം എടുത്തിരുന്നു. ദക്ഷിണേന്ത്യയിൽ കോൺഗ്രസ്‌ അധ്യക്ഷന് ഏറ്റവും സുരക്ഷിതമായ മണ്ഡലമായാണ് വയനാട് വിലയിരുത്തപ്പെടുന്നത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിൽ ഒന്നാകെ കോൺഗ്രസ്‌ തരംഗം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ഇതോടെ കേരളത്തിലും വൻ മുന്നേറ്റം നേടിയെടുക്കാമെന്നു കോൺഗ്രസ്‌ കരുതുന്നു.

കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യം കെപിസിസി മുന്നോട്ട് വെച്ചിട്ടുണ്ടെന്നു എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയാണ് മാധ്യമങ്ങളെ അറിയിച്ചത്. രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ പിന്മാറാൻ തയ്യാറാണെന്ന് ടി സിദ്ധിഖ് പ്രതികരിച്ചിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close