Cover StoryLifeMovies

ഇതെന്ത് പ്രഹസനം സജി!എ‍ഴുതാത്ത പാട്ടിന് ജാവേദ് അക്തറിന്”പിഎം നരേന്ദ്രമോഡി”യുടെ ക്രെഡിറ്റ്

എ‍ഴുതാത്ത പാട്ടിന് ഗാനരചയിതാവ് ജാവേദ് അക്തറിന്‍റെ പേര് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതം പറയുന്ന പിഎം നരേന്ദ്രമോഡി എന്ന ചിത്രത്തിന്‍റെ പോസ്റ്ററിൽ വെച്ചത് വിവാദമാകുന്നു.താൻ ചിത്രത്തിന് വേണ്ടി പാട്ടെ‍ഴുതിയിട്ടില്ലെന്ന് വ്യക്തമാക്കി ജാവേദ് അക്തർ തന്നെ രംഗത്തുവന്നതോടെ വിവാദം പാരമ്യത്തിലെത്തി.

ജാവേദ് അക്തർ,പ്രസൂൺ ജോഷി,സമീർ,അഭേന്ദ്രകുമാർ ഉപാധ്യായ,സർദാര,പാരി ജി ലവ് രാജ് എന്നിവരാണ് ചിത്രത്തിന് വേണ്ടി പാട്ടെ‍ഴുതിയതെന്ന് ചിത്രത്തിന്‍റെ പോസ്റ്റർ പറയുന്നു.പോസ്റ്റർ തന്നെ ഞെട്ടിച്ചുവെന്ന് ജാവേദ് അക്തർ ട്വിറ്ററിൽ കുറിച്ചു.താൻ ചിത്രത്തിന് വേണ്ടി പാട്ടെ‍ഴുതിയിട്ടില്ലെന്നും ജാവേദ് അക്തർ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് പിഎം നരേന്ദ്രമോഡി.കുട്ടിക്കാലം മുതൽ പ്രധാനമന്ത്രിയാകുന്നതു വരെയുളള ജീവിതകാലമാണ് ചിത്രത്തിന്‍റെ പ്രമേയം.വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close