Cover StoryFrom the EditorNationalNews

ആന്ധ്രക്കായി കോൺഗ്രസിന്‍റെ പ്രത്യേക പ്രകടന പത്രിക,അധികാരത്തിൽ വന്നാൽ ആദ്യദിനം പ്രത്യേക സ്റ്റാറ്റസ്


ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആദ്യദിനം തന്നെ ആന്ധ്രപ്രദേശിന് പ്രത്യേക പദവി പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രിക.ആന്ധ്രക്ക് വേണ്ടി കോൺഗ്രസ് പ്രത്യേക പ്രകടന പത്രിക പുറത്തിറക്കി.

കർഷകരുടെ രണ്ട് ലക്ഷം വരെയുളള കാർഷിക കടം എ‍ഴുതിത്തളളുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.എല്ലാവർക്കും അടിസ്ഥാന വേതനം,സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതികൾ എന്നിവ നടപ്പാക്കുമെന്നും പത്രിക വ്യക്തമാക്കുന്നു.

തീരദേശ ആന്ധ്രക്കായി പ്രത്യേക പരിഗണന,സർക്കാർ വകുപ്പുകളിൽ ഒ‍ഴിവുകൾ നികത്തും,പിന്നാക്ക ജില്ലകളെ അഭിവൃദ്ധിപ്പെടുത്തും തുടങ്ങിയ പ്രഖ്യാപനങ്ങളും കോൺഗ്രസ് പ്രകടന പത്രികയിലുണ്ട്.വിദ്യാഭ്യാസ രംഗത്തും ക്രമസമാധാന രംഗത്തും കാര്യക്ഷമത പുലർത്തുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close