Cover StoryFrom the EditorNationalNews

അഖിലേഷിന്‍റെ പരിഹാസത്തിന് കോൺഗ്രസിന്‍റെ തിരിച്ചടി,എസ്പി നേതാവ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും

മിർസാപൂറിൽ നിന്നുളള സമാജ് വാദി പാർട്ടി എംപി ബാൽ കൻവർ പട്ടേൽ കോൺഗ്രസിൽ ചേർന്നു.പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി,കി‍ഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് പട്ടേൽ കോൺഗ്രസിൽ ചേർന്നത്.

ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാർ,പടിഞ്ഞാറൻ ഉത്തർപ്രദേശിന്‍റെ ചുമതലയുളള ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും സന്നിഹിതരായിരുന്നു.കുർമി സമുദായത്തിലെ പ്രബല നേതാവാണ് പട്ടേൽ.ബണ്ട ലോകസഭാ മണ്ഡലത്തിൽ നിന്ന് പട്ടേൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും.

2009ൽ മിർസാപൂറിൽ നിന്ന് പട്ടേൽ എസിപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു.2014ൽ എന്നാൽ എസ്പി പട്ടേലിന്‍റെ സീറ്റ് മാറ്റി.ബണ്ടയിൽ എന്നാൽ നേരിയ ഭൂരിപക്ഷത്തിൽ പട്ടേൽ തോറ്റു.

മൊത്തം 80 മണ്ഡലങ്ങളാണ് ഉത്തർപ്രദേശിൽ ഉളളത്.ഏപ്രിൽ 11 മുതൽ ഉത്തർപ്രദേശിൽ വോട്ടെടുപ്പ് തുടങ്ങും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close