NationalNews

ഒടുവിൽ ബിഹാറിൽ പ്രതിപക്ഷ മഹാസഖ്യം യാഥാർത്ഥ്യമായി,കോൺഗ്രസിന് 9 സീറ്റ്

ബിഹാറിൽ പ്രതിപക്ഷ മഹാസഖ്യം വിജയകരമായി സീറ്റ് വിഭജനം പൂർത്തിയാക്കി.സീറ്റ് വിഭജനത്തിലുളള തർക്കം മൂലം ബിഹാറിൽ പ്രതിപക്ഷ മഹാസഖ്യം യാഥാർത്ഥ്യമാകില്ലെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഇലക്കും മുളളിനും കേടില്ലാതെ സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കിയിരിക്കുന്നത്.

ലാലു പ്രസാദ് യാദവിന്‍റെ ആർജെഡി ബിഹാറിൽ 20 സീറ്റിൽ മത്സരിക്കും.കോൺഗ്രസിന് 9 സീറ്റാണ് ലഭിച്ചത്.ആർജെഡി വക്താവ് മനോജ്കുമാർ ഝായാണ് സീറ്റ് വിഭജനത്തിന്‍റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്.രാംവിലാസ് പസ്വാന്‍റെ ലോകജനശക്തി അഞ്ച് സീറ്റിലും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച മൂന്ന് സീറ്റിലും മത്സരിക്കും.

മുകേഷ് സാഹ്നിയുടെ വികാശീൽ ഇനാഫ് പാർട്ടി മൂന്ന് സീറ്റിലും മുൻ എൻഡിഎ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി അഞ്ച് സീറ്റിലും മത്സരിക്കും .സിപിഐഎംഎല്ലിന് ഒരു സീറ്റ് ലഭിക്കും.ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവിനും ഒരു സീറ്റ് ലഭിക്കും.ഈ രണ്ട് സീറ്റും ആർജെഡിയുടെ അക്കൗണ്ടിൽ നിന്നാണ് നൽകുക.

മഹാസഖ്യത്തിൽ തർക്കത്തെ തുടർന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ക‍ഴിഞ്ഞയാ‍ഴ്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു.മഹാസഖ്യം യാഥാർത്ഥ്യമാണെന്നും ഹോളിക്ക് ശേഷം 40 ലോകസഭാ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും തേജസ്വി യാദവ് വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close