Cover StoryKeralaNews

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തയ്യാറായത് പരാജയ ഭീതി മൂലമാണെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തയ്യാറായത് പരാജയ ഭീതി മൂലമാണെന്ന് കുമ്മനം രാജശേഖരൻ. ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി.
അതു കൊണ്ടാണ് ബിജെപിയുമായി നേർക്ക് നേർ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തെരെഞ്ഞെടുത്തത്. അമേട്ടിയിൽ ചുവട് പിഴയ്ക്കുമെന്ന് മനസിലായത് കൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്. സിപിഎം പ്രവർത്തകരുടെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് രാഹുൽ കേരളം തെരെഞ്ഞെടുത്തത്. രാഹുൽ എത്തിയതോടെ കേരളത്തിലെ സിപിഎം സനാഥരായിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ഇടത് പ്രവർത്തകർക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വന്തം പ്രധാനമന്ത്രി സ്ഥാനാർഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാർഥിയെ പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close