Cover StoryFrom the EditorNationalNews

വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം, രാഹുൽ വയനാട്ടിൽ നിന്നു മത്സരിക്കണമെന്ന് കെപിസിസി

കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം എന്ന ആവശ്യത്തിന് ശക്തി കൂടുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം എന്ന ആവശ്യവുമായി കെപിസിസി രംഗത്തെത്തി.

മുതിർന്ന കോൺഗ്രസ്‌ നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയാണ് ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളോടാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറഞ്ഞത്. തങ്ങൾ അഭ്യർത്ഥന മുന്നോട്ട് വെച്ചെന്നും രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ഒന്നും അറിയിച്ചില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നാൽ അനുകൂല തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ടി സിദ്ധിഖിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സിദ്ധിഖ് പ്രചാരണവും ആരംഭിച്ചു. എന്നാൽ രാഹുൽ ഗാന്ധിക്കായി വഴി മാറണമെന്ന ആവശ്യം ഉമ്മൻ ചാണ്ടിക്ക് മുന്നോട്ട് വെച്ചു. സീറ്റൊഴിയാൻ താൻ തയ്യാറാണെന്ന് സിദ്ധിഖ് അറിയിച്ചുവെന്നു ഉമ്മൻചാണ്ടി പറഞ്ഞു. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഈ ആവശ്യം ഉന്നയിച്ചു. നേരത്തെ തന്നെ ഈ ആവശ്യം തങ്ങൾ മുന്നോട്ട് വെച്ചിരുന്നു എന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close