MoviesTrending

‘വൈറസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപാ വൈറസ് പ്രമേയമാക്കി ആഷിക്  അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ വൈറസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പേരുകൊണ്ടു തന്നെ പ്രേക്ഷകരെ കാത്തിരിക്കാന്‍ പ്രേരിപ്പിച്ച ചിത്രമാണ് ‘വൈറസ്’.

പേരിനോടൊപ്പം തന്നെ നടന്ന സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം എന്ന നിലയ്ക്കും ചിത്രത്തിന്റെ പ്രഖ്യാപനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.രേവതി, ആസിഫ് അലി, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, ശ്രീനാഥ് ഭാസി, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ്, ജോജു ജോര്‍ജ്ജ്, മഡോണ സെബാസ്റ്റിയന്‍ തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.

മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവരാണ് ‘വൈറസി’ന്റെ രചന നിര്‍വഹിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close