MoviesTrending

കീർത്തിയും ബോളിവുഡിൽ; ചേക്കേറുന്നത‌്   സൂപ്പർതാരം അജയ‌് ദേവ‌്ഗണിന്റെ നായികയായി

  കുറഞ്ഞകാലം കൊണ്ട‌് സൗത്ത‌് ഇന്ത്യൻ സിനിമാ ലോകത്ത‌് തന്റേതായ സ്ഥാനം ഉറപ്പിച്ച കീർത്തി സുരേഷ‌് ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്നു. മലയാളം, തമിഴ‌്, തെലുഗ‌്, കന്നഡ സിനിമകളിൽ മികച്ച പ്രകടനം പുറത്തെടുത്ത നടി സൂപ്പർതാരം അജയ‌് ദേവ‌്ഗണിന്റെ നായികയായാണ‌് ബോളിവുഡിലേക്ക‌് ചേക്കേറുന്നത‌്.

‘ബധായി ഹോ’ സംവിധായകൻ അമിത‌് ശർമയാണ‌് ചിത്രം സംവിധാനം ചെയ്യുന്നത‌്. സിനിമക്ക‌് പേരിട്ടിട്ടില്ല. ഇന്ത്യൻ ഫുട‌്ബോൾ ലോകത്തെ അതികായനായ സയീദ‌് അബ്ദുൾ രഹീമിന്റെ ജീവചരിത്രമാണ‌്  പ്രമേയം. സ‌്പോർട‌്സ‌് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയിൽ അജയ‌് ദേവ‌്ഗൺ സയീദിന്റെ വേഷത്തിലെത്തും.

അദ്ദേഹത്തിന്റെ ഭാര്യയായി കീർത്തി സുരേഷ‌് അഭിനയിക്കും. ബോണി കപൂർ, ആകാശ‌് ചൗള, അരുണവ സെൻ ഗുപ‌്ത എന്നിവർ ചേർന്നാണ‌്  ചിത്രം നിർമിക്കുന്നത‌്. ചിത്രം പ്രീ പ്രെഡക്ഷന്റെ അവസാന ഘട്ടത്തിലാണ‌്. 1950 മുതൽ 63വരെ ഇന്ത്യൻ ഫുട‌്ബോൾ കോച്ചായിരുന്നു സയീദ‌് അബ്ദുൾ രഹീം.

മഹാനടിയിലെ മികച്ച പ്രകടനം തെന്നിന്ത്യയിൽ കീർത്തിയുടെ താരമൂല്യം കുത്തനെ ഉയർത്തിയിരുന്നു. എ ആർ മുരുഗദോസിന്റെ രജനി ചിത്രത്തിലും കീർത്തിയുണ്ടെന്ന‌് റിപ്പോർടുകൾ വന്നിരുന്നു.

വിജയ‌് മുഖ്യവേഷത്തിലെത്തിയ മുരുഗദോസ‌് ചിത്രം സർക്കാരിലും കീർത്തിയായിരുന്നു നായിക. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ‌് ബജറ്റ‌് ചിത്രം  മരക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ‌് കീർത്തി ഇപ്പോൾ അഭിനയിക്കുന്നത‌്. നിർമാതാവ‌് സുരേഷിന്റെയും നടി മേനകയുടെയും മകളാണ‌്.

കീർത്തിയുടേതായി 2018 ൽ ഇറങ്ങിയ സീമാ രാജ, മഹാനടി,സർക്കാർ, താനാ സേർന്ത കൂട്ടം, സാമി സ്‌ക്വയർ, സണ്ടക്കോഴി 2, തെലുങ്കിൽ പവൻകല്ല്യാണിനൊപ്പം അഭിനയിച്ച അജ്ഞാതവാസി  എന്നിവ ബോക്‌സ്‌ ഓഫീസിൽ വൻ വിജയം നേടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close