Cover StoryLifeSpecial

പോരാളി ഷാജിയെ വെല്ലാൻ കോൺഗ്രസിന്‍റെ പോരാളി വാസു

സിപിഐഎമ്മിന്‍റെ സൈബർ മുഖം പോരാളി ഷാജിയെ വെല്ലാൻ കോൺഗ്രസ് പോരാളി വാസുവിനെ ഇറക്കി.വാസു പിറന്നിട്ട് അധികം നാളായില്ല.വാസുവിന്‍റെ പേജിന് ഇരുപത്തിഅയ്യായിരത്തോളമേ ലൈക്കുളളു.അതേസമയം പോരാളി ഷാജിക്ക് അഞ്ച് ലക്ഷത്തോളം ലൈക്കുണ്ട്.

ട്രോളുകളും ഓർമ്മപ്പെടുത്തലുകളുമാണ് പോരാളി ഷാജിയും വാസുവും ചെയ്യുന്നത്.ഒപ്പം നേതാക്കളുടെ കൊടുമ്പിരി കൊളളുന്ന വീഡിയോകളും പോസ്റ്റ് ചെയ്യും.രാഷ്ട്രീയ ചർച്ചകളിൽ ഇടപെടാനും ഇരുവർക്കും മടിയില്ല.

തെരഞ്ഞെടുപ്പ് അടുത്തതോടെ അശ്രാന്ത പരിശ്രമത്തിലാണ് ഈ രണ്ട് സൈബർ മുഖങ്ങളുടെ അണിയറപ്രവർത്തകരും.നിരവധി അഡ്മിൻമാർ ഈ രണ്ടു പേജിനും ഉണ്ടെന്നതാണ് പ്രത്യേകത.ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് അഡ്മിൻമാർ വർക്ക് ചെയ്യുക.പ്രൊഫഷണലുകൾ മുതൽ ഭാവനാസമ്പന്നരായ സാധാരണക്കാർ വരെ അഡ്മിൻമാരിൽ ഉണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close