HealthLife

കേരളം പോളിയോ വിമുക്തം; വാക്‌സിനേഷന്‍ വിതരണം നിര്‍ത്തുന്നു

തിരുവനന്തപുരം: ഇരുപത് വര്‍ഷത്തെ നീണ്ട പോരാട്ടത്തി  നൊടുവില്‍ കേരളം പോളിയോ വിമുക്തമായി. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം അവസാനിപ്പിക്കാനും തീരുമാനമായി. ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സ്‌റ്രേറ്റ് ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ നിര്‍ദ്ദേശപ്രകാരമാണിത്.

2000ത്തില്‍ മലപ്പുറം ജില്ലയിലാണ് അവസാനമായി കേരളത്തില്‍ പോളിയോ രോഗബാധ കണ്ടെത്തിയത്. വര്‍ഷത്തില്‍ രണ്ട് തവണയാണ് നിലവില്‍ പോളിയോ തുള്ളി മരുന്ന് നല്‍കി വരുന്നത്. 1995 മുതലാണ് പോളിയോ മരുന്നുകള്‍ കേരളം മുഴുവന്‍ നല്‍കാന്‍ തീരുമാനമായത്.

നേരത്തെ 2014ല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചിരുന്നെങ്കിലും അയല്‍ രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും തുള്ളി മരുന്ന് വിതരണം പുനരാരംഭിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close