Cover StoryFrom the EditorKeralaNews

കേരളത്തിലെ കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക അന്തിമ രൂപത്തിലേക്ക്, നേതാക്കളിൽ ആരൊക്കെ മത്സരിക്കും?

കേരളത്തിലെ കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക അന്തിമ രൂപത്തിലേക്ക്. അപ്രതീക്ഷിത സ്ഥാനാർത്ഥികളും രംഗത്തുണ്ടാവും.

തൃശ്ശൂരിൽ ടി എൻ പ്രതാപൻ ആയിരിക്കും മത്സരിക്കുക. ആലത്തൂരിൽ രമ്യ ഹരിദാസിനാണ് സാധ്യത. ചാലക്കുടിയിൽ യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ മത്സരിക്കും. എറണാംകുളത്ത് കെവി തോമസിന് സീറ്റ് ലഭിക്കാൻ ഇടയില്ല. ഹൈബി ഈഡൻ ആകും എറണാംകുളം കോൺഗ്രസ്‌ സ്ഥാനാർഥി. കാസർഗോഡ് സുബ്ബറായി മത്സരിച്ചേക്കും. വയനാട്, വടകര, ഇടുക്കി മണ്ഡലങ്ങൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ജാതി മത സമവാക്യം പരിഗണിച്ചാവും എറണാംകുളം, ചാലക്കുടി, തൃശൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം. മുതിർന്ന നേതാക്കൾ, സിറ്റിംഗ് എംപിമാർ എന്നിവരുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും.

കഴിഞ്ഞ ദിവസം നടന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ല.കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാനിധ്യത്തിൽ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

സ്ഥാനാർഥി നിർണയത്തിന് വേണ്ടി തിരക്കിട്ട കൂടിയാലോചനകൾ ആണ് ഡൽഹിയിൽ നടന്നത്. എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവർ മണിക്കൂറുകളോളം ചർച്ച നടത്തിയെങ്കിലും തീരുമാനം ആയില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close