Cover StoryFrom the EditorNationalNews

പാർട്ടി ആവശ്യപ്പെട്ടാൽ കോൺഗ്രസിൽ ചേരാൻ തയ്യാർ,കെജ്രിവാളിനെ ചൊടിപ്പിച്ച് അൽക്ക ലാംബ

പാർട്ടി ആവശ്യപ്പെട്ടാൽ കോൺഗ്രസിൽ ചേരാൻ തയ്യാറെന്ന് ഡൽഹി ചാന്ദ്നി ചൗക്ക് എംഎൽഎ അൽക്ക ലാംബ.”കോൺഗ്രസ് ആവശ്യപ്പെട്ടാൽ ഞാൻ തീർച്ചയായും പാർട്ടിയിൽ ചേരും.കോൺഗ്രസിന്‍റെ പിന്നാലെ സഖ്യത്തിന് വേണ്ടി നടന്ന് ആം ആദ്മി അതിന്‍റെ ദൗർബല്യങ്ങൾ വ്യക്തമാക്കി ക‍ഴിഞ്ഞു.”അൽക്ക ലാംബ പറഞ്ഞു.

1990കളിൽ എൻ എസ് യു ഐ അംഗമായാണ് അൽക്ക ലാംബ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായത്.1995ൽ ഡൽഹി യൂണിവേ‍ഴ്സിറ്റി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.2002ൽ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

2013ലാണ് അൽക്ക ലാംബ ആംആദ്മിയിൽ ചേരുന്നത്.ചാന്ദ്നി ചൗക്കിൽ നിന്ന് എംഎൽഎയായും തെരഞ്ഞെടുക്കപ്പെട്ടു.”ബിജെപിയെ എതിരിടാൻ ആംആദ്മി പാർട്ടി, കോൺഗ്രസ് സഖ്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്.ബിജെപി പ്രത്യയശാസ്ത്രത്തെ ഞാനെന്നും എതിർത്തിട്ടേ ഉളളൂ.ബിജെപിയെ ഭരണത്തിൽ നിന്നകറ്റാൻ എഎപിക്ക് ക‍ഴിയുമെന്ന് തോന്നിയത് കൊണ്ടാണ് ആ പാർട്ടിയിൽ ചേർന്നത്.ഇന്ന് കാര്യങ്ങൾ കുറേകൂടി വ്യക്തമാണ്.ചാന്ദ്നി ചൗക്ക്,നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ കോൺഗ്രസ് തിരിച്ചുവരുന്ന കാ‍ഴ്ചയാണ് ഉളളത്.കോൺഗ്രസുമായി ആംആദ്മി സഖ്യം ആഗ്രഹിക്കുന്നുവെങ്കിൽ താൻ കോൺഗ്രസിൽ ചേരുന്നതിൽ എന്ത് തെറ്റാണ് ഉളളത്?”അൽക്ക ലാംബ ചോദിക്കുന്നു.

ആംആദ്മി പാർട്ടിയിൽ നിന്ന് 9 എംഎൽഎമാർ കോൺഗ്രസിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാർത്തയുണ്ടായിരുന്നു.മുൻമന്ത്രി സന്ദീപ് കുമാറും അൽക്ക ലാംബയും ഇതിൽപ്പെടുന്നു.ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അൽക്ക ലാംബ ചർച്ച നടത്തിയെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close