Cover StoryFrom the EditorNationalNews

അമേത്തിയ്ക്ക് പുറമെ ഒരു മണ്ഡലത്തിൽ കൂടി രാഹുൽ ഗാന്ധി ജനവിധി തേടിയേക്കും,ആ മണ്ഡലം ദക്ഷിണേന്ത്യയിൽ

ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്ന് കൂടി ജനവിധി തേടിയേക്കുമെന്ന് സൂചന.അമേത്തിയ്ക്ക് പുറമേയാണിത്.

രാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി കർണാടക കോൺഗ്രസ് രംഗത്തെത്തി.കർണാടക പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവാണ് ഈ ആവശ്യം ഉന്നയിച്ചത്.ഇക്കാര്യം അദ്ദേഹം ട്വീറ്റും ചെയ്തു.

“കർണാടകയിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് പിസിസിക്ക് വേണ്ടി ഞാൻ അഭ്യർത്ഥിക്കുന്നു.ദക്ഷിണേന്ത്യയിൽ നിന്ന് കൂടി അദ്ദേഹം മത്സരിക്കണം.അത് എന്‍റെ സംസ്ഥാനമായ കർണാടകയിൽ നിന്നാകണം.”ദിനേഷ് ഗുണ്ടുറാവു കുറിച്ചു.

കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും ഈ ആവശ്യത്തെ പിന്തുണച്ചു.”കോൺഗ്രസ് നേതാക്കളെ കർണാടക എന്നും പിന്തുണച്ചിട്ടുണ്ട്.ഇന്ദിരാഗാന്ധിയും സോണിയ ഗാന്ധിയും ഉദാഹരണങ്ങൾ ആണ്.ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിച്ച് പുതിയ വികസന മാതൃക മുന്നോട്ടുവെക്കണം.”സിദ്ധരാമയ്യ ട്വിറ്ററിൽ പറഞ്ഞു.

കർണാടകയുടെ ചുമതലയുളള എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥും രാഹുൽ ഗാന്ധി സംസ്ഥാനത്ത് മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചു.രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോൾ ഒക്കെ കോൺഗ്രസ് നേതാക്കൾ കർണാടകയിൽ നിന്ന് മത്സരിച്ചിട്ടുണ്ടെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

അടിയന്തിരാവസ്ഥ പിൻവലിച്ചതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ 1978ൽ ഇന്ദിരാഗാന്ധി കർണാടകയിലെ ചിക്ക്മംഗളുരുവിൽ നിന്ന് മത്സരിച്ചിട്ടുണ്ട്.കോൺഗ്രസ് അധ്യക്ഷയായി ചുമതലയേറ്റ ശേഷം 1999ൽ സോണിയ ഗാന്ധി ബെല്ലാരിയിൽ നിന്ന് മത്സരിച്ചു വിജയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close