Cover StoryFrom the EditorKeralaNews

ശശി തരൂരിന്‍റെ ബിജെപിക്കാരിയായ മാതൃസഹോദരിയെ വീണ്ടും ബിജെപിയിൽ ചേർത്തു,വെട്ടിലായി സംസ്ഥാന നേതൃത്വം


തിരുവനന്തപുരത്തെ കോൺഗ്രസ് എംപി ശശി തരൂരിന്‍റെ മാതൃസഹോദരി പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായി.കൊച്ചിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള നേരിട്ടെത്തിയാണ് ഇവർക്ക് സ്വീകരണ ചടങ്ങ് ഏർപ്പാടാക്കിയത്.എന്നാൽ താൻ പണ്ടേ ബിജെപിക്കാരിയാണെന്ന് ഇവർ പ്രഖ്യാപിച്ചതോടെ പാർട്ടി വെട്ടിലായി.

ശശി തരൂരിന്‍റെ മാതൃ സഹേദരി ശോഭനയേയും ഭർത്താവ് ശശികുമാറിനേയും ഷാളണിയിച്ചാണ് ശ്രീധരൻ പിളള സ്വീകരിച്ചത്.വൈകാതെ നിരവധി പേർ ബിജെപിയിലെത്തുമെന്നും ശ്രീധരൻ പിളള പ്രഖ്യാപിച്ചു.

എന്നാൽ മാധ്യമപ്രവർത്തകർ ശോഭനയുടേയും ഭർത്താവിന്‍റെയും പ്രതികരണം തേടിയപ്പോ‍ഴാണ് ബിജെപി വെട്ടിലായത്.താൻ മുമ്പും ബിജെപിക്കാരിയാണെന്നും ഇപ്പോ‍ഴത്തെ സ്വീകരണം എന്തിനെന്ന് അറിയില്ലെന്നുമായിരുന്നു ശോഭനയുടെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close