Cover StoryFrom the EditorNationalNews

വടക്കനോ, വടക്കൻ വലിയ നേതാവല്ല, തുറന്നടിച്ച് രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ വലിയ നേതാവൊന്നുമല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി ഒരു ദിവസം പൂര്‍ത്തിയാകുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പുറത്ത് വരുന്നത്. ഇന്നലെ രാഹുല്‍ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ടോം വടക്കന്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വലിയ നഷ്ടമായി എന്ന വാദങ്ങളെ തള്ളിക്കളയുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടോം വടക്കന്‍ അത്ര വലിയ നേതാവൊന്നും ആയിരുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഛത്തീസ്ഗഡിലെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ടോം വടക്കന് എല്ലാ വിധ ആശംസകളും നേരുന്നുവെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജേവാല പ്രതികരിച്ചത്.
കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തേക്കുറിച്ചും പുല്‍വാമയിലെ കോണ്‍ഗ്രസ് നിലപാടിനെക്കുറിച്ചുമുള്ള ടോം വടക്കന്റെ വിമര്‍ശനങ്ങളോട് മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നവര്‍ക്ക് എന്തെങ്കിലും പറയേണ്ടെ എന്നായിരുന്നു രണ്‍ദീപിന്റെ പ്രതികരണം. ഇന്നലെ വരെ മോദിയേയും അമിത് ഷായയേും കുറ്റം പറഞ്ഞ ആളായിരുന്നു ടോം വടക്കനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ സീറ്റില്‍ ബിജെപി ടിക്കറ്റില്‍ ടോം വടക്കന്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. തൃശൂരിലോ പത്തനംതിട്ടയിലോ സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തൃശൂരില്‍ മത്സരിക്കാനുള്ള താല്‍പര്യം ടോം വടക്കന്‍ കോണ്‍ഗ്രസിനെ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോലും പേര് പരിഗണിച്ചിരുന്നില്ല. പാര്‍ട്ടി പറഞ്ഞാല്‍ നാഗാലാന്‍ഡില്‍ മത്സരിക്കാനും റെഡിയാണെന്നാണ് ബിജെപി പ്രവേശനത്തിന് ശേഷം ടോം വടക്കന്‍ പ്രതികരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close