Cover StoryFrom the EditorNationalNews

പ്രധാനമന്ത്രിയെയും ബിജെപിയെയും ട്രോളി ദ് ടെലഗ്രാഫ്

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ യു എന്നില്‍ ചൈന എടുത്ത നിലപാടിനെതിരെ പ്രധാനമന്ത്രി മൗനം പാലിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മൗനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദിക്ക് ചൈനയെ ഭയമാണന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുലിന്റെ വിമര്‍ശനത്തിനെതിരെ ബി ജെ പിയും രംഗത്തെത്തി. ചൈനയുടെ യുഎന്‍ സുരക്ഷാ സമിതി അംഗത്വം നെഹ്‌റുവിന്റെ സംഭാവനയാണെന്നായിരുന്നു ബിജെപി പറഞ്ഞത്. എന്നാല്‍ ബിജെപിയുടെ ഈ വാദത്തെ പരിഹസിച്ച് ‘ ദി ടെലഗ്രാഫ്’ ദിനപത്രവും രംഗത്തെത്തി. ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജിലാണ് ബിജെപിയെ ട്രോളിക്കൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എല്ലാത്തിനും കാരണക്കാരനായ നെഹ്‌റുവിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കും എന്ന കുറിപ്പോടെ നെഹ്‌റുവിന്റെ ചിത്രം നല്‍കി വാണ്ടഡ്’ ?എന്ന പരസ്യത്തിന്റെ മോഡലില്‍ വാര്‍ത്ത നല്‍കിയായിരുന്നു പരിഹാസം.

ജവഹര്‍ ലാല്‍ നെഹ്‌റു അല്ലെങ്കില്‍ യഥാര്‍ത്ഥ പാപി എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഓരോന്നും വാര്‍ത്തയില്‍ അക്കമിട്ട് നിരത്തിയായിരുന്നു പരിഹാസം. മസൂദ് അസ്ഹറിനെ രക്ഷിക്കാന്‍ ചൈനയെ സഹായിച്ചു, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് പകരം മറ്റ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതിന്,രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മോദിയുടെ പദ്ധതിയെ അട്ടിമറിച്ചതിന്, പൗരന്‍മാരുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന് തടസം നിന്നതിന്, ഇന്ത്യയിലെ പൗരന് ഇഷ്ടമുള്ള ഭക്ഷണം കഴിച്ചപ്പോള്‍ അവരെ അടിച്ച് കൊന്നതിന്, മന്‍ കി ബാത്തിന്, ഭാരത മാതാവിനെതിരെ നടത്തിയ നിരവധി കുറ്റങ്ങള്‍ക്ക് എല്ലാം ഉത്തരവാദിയായ നെഹ്‌റുവിനെ ആവശ്യമുണ്ട് എന്ന് പരസ്യത്തില്‍ പരിഹസിക്കുന്നു. അതേസമയം നെഹ്‌റുവിനെ കാണുന്നവര്‍ സമീപത്തേക്ക് പോകരുത്. നെഹ്‌റു ആയുധധാരിയാണ് . അടുത്ത് പോകുന്നവരെ നെഹ്‌റുവിന്റെ പക്കലുള്ള അദ്ദേഹത്തിന്റെ രചനകളായ ഡിസ്‌കവറി ഓഫ് ഇന്ത്യ, ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി എന്നീ പുസ്തകങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
നെഹ്‌റുവിനെ കണ്ടുപിടിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ മോദിയെ വിവരം അറിയിക്കണം. അവര്‍ക്ക് പാരിതോഷികമായി നരേന്ദ്ര മോദി എഴുതി എക്‌സാം വാരിയേഴ്‌സിന്റെ ഒരു കോപ്പി സമ്മാനമായി ലഭിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close