Cover StoryFrom the EditorNationalNews

ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ്‌, ബിജെപി മുൻ മുഖ്യമന്ത്രിയുടെ മകൻ കോൺഗ്രസിലേക്ക്

ഉത്തരാഖണ്ഡ് ബിജെപി മുൻമുഖ്യമന്ത്രി റിട്ടയേർഡ് മേജർ ജനറൽ ബി സി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിലേക്ക്. ഈ ആഴ്ച്ച അവസാനം ഡെറാഡൂണിൽ നടക്കുന്ന റാലിയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ മനീഷ് ഖണ്ഡൂരി കോൺഗ്രസിൽ ചേരും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി മനീഷ് ഖണ്ഡൂരി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി.

പൗരി മണ്ഡലത്തിൽ നിന്ന് മനീഷ് ഖണ്ഡൂരിയെ മത്സരിപ്പിക്കാൻ ആണ് കോൺഗ്രസ്‌ തീരുമാനം പ്രധാനമായും രണ്ട് കാര്യങ്ങൾ ആണ് മനീഷ് ഖണ്ഡൂരിയെ പാർട്ടിയിൽ കൊണ്ട് വരുന്നതിലൂടെ കോൺഗ്രസ്‌ ഉന്നം വെക്കുന്നത്. ഒന്ന് പൗരിയിൽ ഖണ്ഡൂരി കുടുംബത്തിനുള്ള സ്വീകാര്യത ഉപയോഗപ്പെടുത്തുക എന്നതാണ്. പ്രമുഖ നേതാവ് എച്ച് എൻ ബഹുഗുണയുടെ അനന്തരവൻ ആണ് ഖണ്ഡൂരി. ഉത്തരാഖണ്ഡിൽ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന നേതാവാണ് ബഹുഗുണ. ബഹുഗുണയുടെ പാരമ്പര്യമുള്ള നേതാവ് പാർട്ടിയിൽ ഉണ്ടാകുന്നത് കോൺഗ്രസിന് ഏറെ ഗുണം ചെയ്യും എന്നതാണ് രണ്ടാമത്തെ കാര്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close