Cover StoryFrom the EditorNationalNews

ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ തന്ത്രം ഇങ്ങനെ

ഉത്തരപ്രദേശില്‍ സീറ്റ് പരാമാവധി പിടിക്കാനാണ് നിര്‍ദേശമെങ്കിലും കോണ്‍ഗ്രസിന് സീറ്റ്കുറഞ്ഞാലും നിരാശപ്പെടേണ്ടന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ധേശം. ചിലപ്പോള്‍ കോണ്‍ഗ്രസിന് അമേത്തിയിലും റായ്ബറേലിയിലും മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നാണ് വിലയിരുത്തല്‍. പടിപടിയായി കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ മാത്രം ശ്രദ്ധിക്കാനാണ് നിര്‍ദേശം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏത്ര സീറ്റ് കിട്ടിയാലും അതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അമിതമായി സന്തോഷിക്കുകയോ സങ്കടപ്പെടുകയോ വേണ്ട, പകരം 2022ല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉത്തര്‍പ്രദേശില്‍ ഉണ്ടാവുന്നതിനായി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. യുപിയില്‍ മുഖ്യമന്ത്രി ഉണ്ടായാല്‍ കോണ്‍ഗ്രസ് അതിശക്തമായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാകും. ബിജെപി ഓരോ സംസ്ഥാനങ്ങളിലും ഭരണം പിടിച്ചാണ് വന്‍ ശക്തിയാര്‍ജ്ജിച്ചിത്.

അതേ ഫോര്‍മുല വ്യത്യസ്തമായ രീതിയിലാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. പ്രിയങ്കയെ അമാനുഷിക ശക്തിയായി അവതരിപ്പിച്ചുള്ള കാര്യങ്ങള്‍ വേണ്ടെന്നാണ് രാഹുലിന്റെ അഭിപ്രായം. അത് വ്യക്തിയില്‍ അധിഷ്ഠിതമായ പാര്‍ട്ടി സംവിധാനമാകും. പകരം കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റാനാണ് രാഹുല്‍ ശ്രമിക്കുന്നത്. ഇതുവഴി ഉറച്ച വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കും. അമേത്തിയിലും റായ്ബറേലിയില്‍ നിന്നുമുള്ള വോട്ടര്‍മാരുടെ നിര്‍ദേശങ്ങളും ഇതിനായി സ്വീകരിക്കാനും തീരുമാനമുണ്ട്. കോണ്‍ഗ്രസിനെ ഏറ്റവും വലിയ കക്ഷിയായി ഉയര്‍ത്താനാണ് രാഹുലിന്റെ ശ്രമം. സമാജ് വാദി പാര്‍ട്ടി ബിഎസ്പി എന്നിവരുമായി യാതൊരു പ്രശ്നവുമില്ല. ഇവരുമായി സഖ്യമുണ്ടാക്കാമെന്നാണ് രാഹുലിന്റെ നിലപാട്. 2022ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായാല്‍ ഇവരുടെ സഹായത്തോടെ അധികാരത്തിലെത്താമെന്നും രാഹുല്‍ കണക്ക് കൂട്ടുന്നു. പ്രിയങ്കയുടെ നിര്‍ദേശ പ്രകാരം ബൂത്ത് തലത്തില്‍ കോണ്‍ഗ്രസ് സജീവമായി കഴിഞ്ഞു. വോട്ടര്‍മാരുടെ പ്രശ്നങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് പഠിക്കുകയും, ഇത് പ്രിയങ്കയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യും, ഇതിലൂടെ പ്രകടനപത്രികയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്.

യുപിയില്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിമത നേതാക്കള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാവും. സിറ്റിംഗ് സീറ്റുകള്‍ ഇവര്‍ക്ക് നല്‍കില്ലെന്ന് രാഹുല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് പരമാവധി കുറച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് രാഹുലിനുള്ളത്. അതിനായി പ്രത്യേക ടീമിന് യുപിയുടെ ചുമതല നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജോതിരാദിത്യ സിന്ധ്യ എന്നിവര്‍ മിഷന്‍ യുപിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന പേര്‍ക്കായി ഒരോ മേഖലയാണ് നല്‍കിയിരിക്കുന്നത്. ദളിത് മേഖലയാണ് പ്രീയങ്ക ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് കര്‍ഷകരും. സിന്ധ്യക്ക് മുന്നോക്ക വിഭാഗത്തെയുമാണ് നല്‍കിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close