Cover StoryFrom the EditorNationalNews

മോഡിക്ക് കൂട്ട് പണക്കാർ, രൂക്ഷഭാഷയിൽ രാഹുലിന്റെ വിമർശനം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വൻകിട വ്യവസായികളെ കൂടപ്പിറപ്പായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ പരിഗണിക്കുന്നില്ലെന്ന് രാഹുൽഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനസ്സിൽ തോന്നുന്നത് മൻ കി ബാത്ത് ലൂടെ ജനങ്ങളെ കേൾപ്പിക്കുകയാണ്. അഞ്ചുവർഷമായി താം ഇതാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്ത് പറയാനുള്ളത് അദ്ദേഹം കേൾക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ജനങ്ങളുടെ മനസ് അറിയാനും അവരെ കേൾക്കാനും പ്രധാനമന്ത്രിക്ക് സാധിക്കണം. അല്പം വിനയം മോദിക്ക് ഉണ്ടായിരുന്നെങ്കിൽ നോട്ടുനിരോധനം അടക്കമുള്ള കാര്യങ്ങളിൽ ജനാഭിപ്രായം തേടുമായിരുന്നു. കോടികളുടെ നിക്ഷേപവും, ആഡംബര വീടുകളും ഉള്ളവരെ സഹോദരങ്ങളായി ആണ് മോദി കാണുന്നത്. അവർക്കു വേണ്ടി എന്തും ചെയ്യുന്ന മോദി, കർഷകർക്കും ചെറുകിട വ്യാപാരികൾക്കും രാജ്യത്തെ മുഴുവൻ സാധാരണക്കാർക്കും വേണ്ടി യാതൊന്നും ചെയ്യുന്നില്ല. മോദിയുടെ മാർക്കറ്റിങ്ങിന് 15 കോടീശ്വരന്മാരാണ് രംഗത്തുള്ളത്. ഇപ്പോൾ നടക്കുന്ന വലിയ മാധ്യമ പ്രചരണങ്ങൾക്ക് അവരാണ് പണം നൽകുന്നത്. ഇവർക്കു വേണ്ടി മാത്രമാണ് മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂടി ചേർത്തു.

എന്നാൽ അവർക്കുവേണ്ടിയല്ല കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും രാഹുൽ പറഞ്ഞു ജനങ്ങളാണ് യജമാനന്മാർ. അവർക്കുവേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. മോദിയ്ക്ക് വേണ്ടത് രണ്ടുതരം ഇന്ത്യയാണ്. ശതകോടീശ്വരൻമാരായ തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി ഒരു ഇന്ത്യയും, തൊഴിലില്ലാത്ത യുവാക്കൾക്കും ദുഃഖിതരായ കർഷകർക്കുവേണ്ടി മറ്റൊരു ഇന്ത്യയും. ഇതാണ് പ്രധാനമന്ത്രിയുടെ സങ്കല്പം. എന്നാൽ കോൺഗ്രസ് ഒരൊറ്റ ഇന്ത്യയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്.

അധികാരത്തിലെത്തിയാൽ മിനിമം വരുമാനം ജനങ്ങളിൽ എത്തിക്കും. വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തും. വിദ്യാഭ്യാസ രംഗത്ത് നിക്ഷേപം വർദ്ധിപ്പിക്കും. പാവപ്പെട്ട കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കും. അടിസ്ഥാനപരമായ രേഖ ഉണ്ടാക്കലാണ് ആദ്യപടി. ഇതിന് കീഴിൽ ഉള്ളവർക്കെല്ലാം മിനിമം വരുമാനം അക്കൗണ്ടിൽ എത്തിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close